‘ഉത്തരവില്‍ വെള്ളം ചേര്‍ത്തു’, കേരളം കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്രം; വിശദീകരണം തേടി

‘ഉത്തരവില്‍ വെള്ളം ചേര്‍ത്തു’, കേരളം കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്രം; വിശദീകരണം തേടി

കേരളം കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഏപ്രില്‍ 15ലെ ഉത്തരവില്‍ വെള്ളം ചേര്‍ത്തുവെന്നും കേന്ദ്രം ആരോപിച്ചു. പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് കേരളം ഇളവ് അനുവദിച്ചതാണ് വിമര്‍ശനത്തിന് കാരണം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക് ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുതുതര ലംഘനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സംസ്ഥാനം വിശദീകരണം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു.

‘ഉത്തരവില്‍ വെള്ളം ചേര്‍ത്തു’, കേരളം കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന് കേന്ദ്രം; വിശദീകരണം തേടി
സപ്രിങ്ക്‌ളര്‍ പരോക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം, ‘മൂലധനശക്തികള്‍ വിവര സമാഹരണത്തിന് ഇന്ത്യയെ ലക്ഷ്യമിടുന്നു’

വിവിധ സംസ്ഥാനങ്ങളില്‍ സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മെയ് 3 വരെ ലോക്ക് ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്രനിര്‍ദേശം. സ്വന്തം നിലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല കത്തയച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ, ഇത്തരം ഇളവുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയില്ലെന്ന് കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നുണ്ട്. കഴിഞ്ഞ മാസം സുപ്രീംകോടതി നടത്തിയ നിരീക്ഷണം നിര്‍ദേശമായി കണക്കാക്കണമെന്നും കത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in