കോവിഡില്‍ പുതിയ ലക്ഷണങ്ങള്‍; പ്രോട്ടോക്കോളില്‍ രണ്ടെണ്ണം കൂട്ടി ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

കോവിഡില്‍ പുതിയ ലക്ഷണങ്ങള്‍; പ്രോട്ടോക്കോളില്‍ രണ്ടെണ്ണം കൂട്ടി ചേര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

കോവിഡ് രോഗലക്ഷണങ്ങളില്‍ പുതുതായി രണ്ടെണ്ണം കേന്ദ്രസര്‍ക്കാര്‍ കൂട്ടിചേര്‍ത്തു. വൈറസ് ബാധയേറ്റവര്‍ക്ക് മണം, രുചി എന്നിവ ഇല്ലാതിരിക്കാം. ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോളില്‍ ഇവയും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഒമ്പത് ലക്ഷണങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. പനി, ചുമ,ജലദോഷം, തൊണ്ടവേദന, വയളിറക്കം ക്ഷീണം, ശ്വാസംമുട്ടല്‍, കഫം, ശരീരവേദന എന്നീ ലക്ഷണങ്ങളായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴോ ആണ് വൈറസ് മറ്റുള്ളവരിലേക്ക് എത്തുന്നത്.

അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് രോഗം സങ്കീര്‍ണ്ണമാകുന്നത്. ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, ബിപി, ഹൃദ്രോഗം എന്നിവയുള്ളവര്‍ അപകട സാധ്യത കൂടിയവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in