സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കൊവിഡ് 19; 6 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കൊവിഡ് 19; 6 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. കൊല്ലം 6, തൃശൂര്‍ 4, തിരുവനന്തപുരം കണ്ണൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ട് വീതം, എറണാകുളം, പാലക്കാട്, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് ഇന്ന് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 21 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും, ആരോഗ്യപ്രവര്‍ത്തകനായ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതുവരെ സംസ്ഥാനത്ത് 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 130 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 67,789 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 67,316 പേര്‍ വീടുകളിലും 473 പേര്‍ വീടുകളിലുമാണ്. ഇന്ന് 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45,905 സാമ്പിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 44,651 എണ്ണം രോഗമില്ലെന്ന് ഉറപ്പാക്കി. നിലവില്‍ സംസ്ഥാനത്ത് 29 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ട്. കൊല്ലം 1, പാലക്കാട് 5 എന്നിങ്ങനെ 6 ഹോട്ട്‌സ്‌പോട്ടുകള്‍ പുതിയതായി വന്നു.

ലോക്ക്ഡൗണ്‍ നാലാംഘട്ടത്തില്‍ പൊതുമാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ചില മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദനീയമല്ല. ഓണ്‍ലൈന്‍ വിദൂരവിദ്യാഭ്യാസം ഇവ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in