ടി ഒ സൂരജ്  
ടി ഒ സൂരജ്  

‘ചമ്രവട്ടത്തും മുക്കി 35 കോടി’; ടി ഒ സൂരജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്

മലപ്പുറം ചമ്രവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി കാണിച്ചുവെന്ന കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. പാലത്തിന്റെ അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്.

ടി ഒ സൂരജ്  
പാലിയേക്കരയില്‍ വീണ്ടും ടോള്‍ വര്‍ധന ; ചെറിയ വാഹനങ്ങള്‍ക്ക് ഒറ്റത്തവണ കടന്നുപോകാന്‍ 75 രൂപയാക്കി 

അഞ്ച് അപ്രോച്ച് റോഡുകള്‍ നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയതില്‍ 35 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി. 2012-2013ലാണ് സ്വകാര്യസ്ഥാപനത്തിന് കരാര്‍ നല്‍കിയത്. നരിപ്പറമ്പ്-പോത്തന്നൂര്‍-പെരിപ്പറമ്പ്-എടപ്പാള്‍ റോഡ്, തിരൂര്‍-കടലുണ്ടി റോഡ്, ചമ്രവട്ടം-തിരൂര്‍-കടലുണ്ടി റോഡ്, തിരൂര്‍-ചമ്രവട്ടം റോഡ്, താനെല്ലൂര്‍-പുത്തനത്താണി റോഡ് എന്നിവ പുതുക്കി നിര്‍മിക്കാനാണ് കരാര്‍ നല്‍കിയത്.

ടി ഒ സൂരജ്  
തുലാവര്‍ഷം: ശനിയാഴ്ച വരെ ശക്തമായ മഴ; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ കെ എസ് രാജു, ചീഫ് എന്‍ജിനീയര്‍ പി കെ സതീശന്‍, ജനറല്‍ മാനേജര്‍ ശ്രീനാരായണന്‍, മാനേജിങ് ഡയറക്ടര്‍ പി ആര്‍ സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍, അണ്ടര്‍ സെക്രട്ടറി എസ് മാലതി, കരാറുകാരായ പി ജെ ജേക്കബ്, അരങ്ങത്ത് വിശ്വനാഥന്‍ വാസു, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in