റോഡ് ഉപരോധിച്ചതിന് എംജിഎസ് നാരായണനടക്കം 12 പേര്‍ക്ക് പിഴശിക്ഷ ; ‘വിധി സ്വാഗതം ചെയ്യുന്നു, പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല’ 

റോഡ് ഉപരോധിച്ചതിന് എംജിഎസ് നാരായണനടക്കം 12 പേര്‍ക്ക് പിഴശിക്ഷ ; ‘വിധി സ്വാഗതം ചെയ്യുന്നു, പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല’ 

Published on

കോഴിക്കോട്‌ മലാപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ചതിന് പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണനടക്കം 12 പേര്‍ക്ക് പിഴശിക്ഷ. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 1300 രൂപയാണ് ഇവര്‍ പിഴയടക്കേണ്ടത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോവാസു,ഗാന്ധിയന്‍ തായാട്ട് ബാലന്‍ തുടങ്ങിയവരടക്കമുള്ളവര്‍ക്കാണ് കോടതി പിഴ ചുമത്തിയത്. ഇനി ഇത് ആവര്‍ത്തിക്കരുതെന്നാണ് സമരക്കാര്‍ക്കുള്ള കോടതി നിര്‍ദേശം. വിധിയെ അംഗീകരിക്കുന്നുവെന്ന് എംജിഎസ് നാരായണനും ഗ്രോ വാസുവും അടക്കമുള്ളവര്‍ പ്രതികരിച്ചു. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. വിധി സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രതിഷേധ രൂപം മാറ്റണോയെന്ന കാര്യത്തില്‍ കൂടിയാലോചന നടത്തുമെന്നാണ് സമരസമിതി അറിയിച്ചത്.

റോഡ് ഉപരോധിച്ചതിന് എംജിഎസ് നാരായണനടക്കം 12 പേര്‍ക്ക് പിഴശിക്ഷ ; ‘വിധി സ്വാഗതം ചെയ്യുന്നു, പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല’ 
‘ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി’; രാജ്യം നേരിടുന്നത് അസാധാരണ മാന്ദ്യമെന്ന് മോദിയുടെ മുന്‍ ഉപദേഷ്ടാവ് 

പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വീതികൂട്ടല്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടായിരുന്ന ജൂലൈ 29 ന് മലാപ്പറമ്പില്‍ ദേശീയ പാത ഉപരോധിച്ച് സമരം സംഘടിപ്പിച്ചത്. 14.8 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് റോഡ്. ഇതിന്റെ വീതി 10 മീറ്റര്‍ മാത്രമാണ്. വീതി വര്‍ധിപ്പിക്കണമെന്ന് 18 വര്‍ഷമായി ആവശ്യമുയര്‍ന്നിട്ട്. ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിരവധി പ്രതിഷേധങ്ങള്‍ നടക്കുകയും ചെയ്തു. ഒടുവില്‍ പദ്ധതിക്കായി 334.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. 400 കുടുംബങ്ങള്‍ ഭൂമി വിട്ടുനല്‍കാന്‍ സമ്മതപത്രം നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്രയും കാലത്തിനിടയ്ക്ക് 114 കോടി രൂപ മാത്രമാണ് അനുവദിച്ചത്. രേഖകള്‍ സമര്‍പ്പിച്ച് കാത്തിരിക്കുന്നവര്‍ക്ക് 114 കോടി ഇനിയും നല്‍കാനുമുണ്ട്.

റോഡ് ഉപരോധിച്ചതിന് എംജിഎസ് നാരായണനടക്കം 12 പേര്‍ക്ക് പിഴശിക്ഷ ; ‘വിധി സ്വാഗതം ചെയ്യുന്നു, പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല’ 
ഇന്ത്യയിലെ 130 കോടി ജനങ്ങളും ആര്‍എസ്എസ്സിന് ഹിന്ദുക്കളെന്ന് മോഹന്‍ ഭാഗവത് 

എന്നാല്‍ ഇതില്‍ തുടര്‍ നടപടികളൊന്നുമുണ്ടാകുന്നില്ല. 2018 നവംബറില്‍ 234.5 കോടിയുടെ ഭരണാനുമതിയായെങ്കിലും തുടര്‍ന്നുള്ള ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയതുമില്ല. തുകയനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും എംജിഎസ് നാരായണന്‍ അടക്കമുള്ളവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. വാഹനാപകടങ്ങളിലായി ആകെ നൂറോളം പേര്‍ ഇവിടെ കൊല്ലപ്പെടുകയും ചയ്തിട്ടുണ്ട്. വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സമരസമിതി റോഡ് ഉപരോധം സംഘടിപ്പിച്ചത്. ഇതേതുടര്‍ന്ന് ഗതാഗത തടസമുണ്ടായി.സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.ജനങ്ങള്‍ക്ക് വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് നിരീക്ഷിച്ചാണ് കോടതി പിഴശിക്ഷ വിധിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in