ആര്‍എസ്എസ് അപ്പുറത്ത് ചെയ്യുന്നത് എസ്ഡിപിഐയും ജമാഅത്തെ  ഇസ്ലാമിയും ഇപ്പുറത്ത് ചെയ്യുന്നുവെന്ന് പിണറായി വിജയന്‍

ആര്‍എസ്എസ് അപ്പുറത്ത് ചെയ്യുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഇപ്പുറത്ത് ചെയ്യുന്നുവെന്ന് പിണറായി വിജയന്‍

ആര്‍എസ്എസ് അപ്പുറത്ത് ചെയ്യുന്നത് എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ഇപ്പുറത്ത് ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയ്ക്ക് സംരക്ഷണം നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ഭൂരിപക്ഷ- ന്യൂനപക്ഷ സമുദായത്തിലുള്ളവരില്‍ മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണെന്നും മുഖ്യമന്ത്രി. കേരള കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിലാണ് പിണറായി വിജയന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നു പറഞ്ഞിടത്ത് ഉറച്ചുനില്‍ക്കും. ജസ്റ്റിസ് കമാല്‍ പാഷ ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടി സംസാരിക്കുകയാണെന്ന് പേര് പറയാതെ അദ്ദേഹം പറഞ്ഞു.

ബഹുമാന്യനായ ഒരു റിട്ട. ന്യായാധിപന്‍ മുഖ്യമന്ത്രി പറഞ്ഞ ഇക്കാര്യത്തില്‍ സംശയം ഉന്നയിച്ചതു കേട്ടു. ‘ചോദ്യത്തിന് ഉത്തരം കൊടുത്തില്ലെങ്കില്‍ പൗരത്വം ഇല്ലാത്ത അവസ്ഥവരും’ എന്നാണ് അദ്ദേഹം പറയുന്നത്. അപ്പോള്‍ ഈ പറയുന്നവരുണ്ടാകുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ജമാ അത്തെ ഇസ്ലാമിക്കുവേണ്ടി സംസാരിക്കുന്ന പഴയ ന്യായാധിപന്റെ സ്വരമാണിത്. അങ്ങ് ഇരുന്ന കസേരയുടെ വലിപ്പം ചിന്തിക്കണം. പറഞ്ഞതിന് ഒപ്പം നിന്ന ചരിത്രമാണുള്ളത്. ജമാഅത്തെ ഇസ്ലാമിക്കു വേണ്ടി വാദിക്കാന്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയരുത്. അങ്ങ് ആരു പറഞ്ഞതാണ് കേട്ടത്. അങ്ങയുടെ മനസ്സിലുള്ള വികലമായ ധാരണ മുഖ്യമന്ത്രിയുടെ നാക്കില്‍ കെട്ടിവയ്ക്കരുത്. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായ എന്യൂമറേഷന്‍ കേരളത്തില്‍ നടക്കില്ല. സെന്‍സസിന്റെ ഭാഗമായതേ നടക്കൂ. വീടിന്റെ കണക്ക്, സ്വഭാവം, അംഗങ്ങളുടെ എണ്ണം, പ്രായം, ലിംഗം എന്നിവയെല്ലാമാണ് അതില്‍ വരുന്നത്. അച്ഛന്റെയോ അമ്മയുടെയോ ജനനത്തീയതിയും ജന്മസ്ഥലവുമൊന്നും അതിലുണ്ടാകില്ല. ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായ എന്യൂമറേഷനും രജിസ്റ്ററും നടക്കില്ല. പഴയ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി തെറ്റിദ്ധരിപ്പിക്കുന്നു.

പിണറായി വിജയന്‍, മുഖ്യമന്ത്രി

വര്‍ഗീയ കാഴ്ചപ്പാടുള്ളവരെ മാറ്റിനിര്‍ത്തി യോജിച്ച സമരമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കേണ്ടത്. ചിലരുടെ ദുര്‍വാശി അതിന്റെ സാഹചര്യം ഇല്ലാതാക്കുന്നുവെന്നും പിണറായി വിജയന്‍.

പൗരത്വ നിയമഭേദഗതിയെ മുഖ്യമന്ത്രി അനുകൂലിക്കുന്നതായി സംശയമുണ്ടെന്ന് കമാല്‍ പാഷ

മുന്‍ ന്യായാധിപന്‍ ജമാഅത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം വാളയാര്‍, മാവോയിസ്റ്റ് കൊലപാതകം, യു.എ.പി.എ കേസില്‍ നിലപാടെടുത്തതിന്റെ പേരിലാവുമെന്ന് കമാല്‍ പാഷ പ്രതികരിച്ചു. പൗരത്വ ഭേദഗതിയെ എതിര്‍ക്കുന്നവര്‍ക്കൊപ്പമെന്ന് വരുത്തി തീര്‍ക്കുകയും പിന്നില്‍ നിന്ന് അനുകൂലിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും കമാല്‍ പാഷ. മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തേയും ഭയം കാണും, തനിക്ക് അത്തരം ഭയമില്ല. മീഡിയാ വണ്‍ ചാനലിനോടാണ് കമാല്‍ പാഷയുടെ പ്രതികരണം

Related Stories

No stories found.
logo
The Cue
www.thecue.in