സിഎഎ പ്രക്ഷോഭം: എംകെ മുനീറും പി കെ ഫിറോസും അറസ്റ്റില്‍

സിഎഎ പ്രക്ഷോഭം: എംകെ മുനീറും പി കെ ഫിറോസും അറസ്റ്റില്‍

Published on: 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ പങ്കെടുത്ത പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി കെ ഫിറോസിനെയും അറസ്റ്റ് ചെയ്തു. കോഴിക്കോട് പോസ്‌റ്റോഫീസ് ഉപരോധത്തിനിടെയായിരുന്നു അറസ്റ്റ്.

സിഎഎ പ്രക്ഷോഭം: എംകെ മുനീറും പി കെ ഫിറോസും അറസ്റ്റില്‍
പൗരത്വനിയമത്തിനെതിരെ നിയമപോരാട്ടം; ടി എന്‍ പ്രതാപന്‍ എംപിയ്ക്ക് സാമ്പത്തിക പിന്തുണയുമായി 20,000 കുടുംബങ്ങള്‍

മുനീറിനെയും ഫിറോസിനെയും അറസ്റ്റ് ചെയ്യുന്നത് പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിരവധി പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.

സിഎഎ പ്രക്ഷോഭം: എംകെ മുനീറും പി കെ ഫിറോസും അറസ്റ്റില്‍
‘യെദ്യൂരപ്പയും യോഗിയും പിണറായിയും ഒരേ തൂവല്‍ പക്ഷികള്‍’; മുല്ലപ്പള്ളി രാമചന്ദ്രന്‍

മലപ്പുറം ഹെഡ്‌പോസ്‌റ്റോഫീസില്‍ നടന്ന ഉപരോധ സമരത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എം പിയും പങ്കെടുത്തു. രാവിലെ ഏഴര മുതലാണ് പ്രവര്‍ത്തകര്‍ സമരം ആരംഭിച്ചത്. തിരുവനന്തപുരത്ത് ജനറല്‍ പോസ്‌റ്റോഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു നീക്കി.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in