അന്‍പ് ചെഴിയാനില്‍ നിന്ന് 77 കോടി കണ്ടുകെട്ടി; വിജയ്‌ക്കെതിരെ അന്വേഷണം തുടരുന്നുവെന്ന് ആദായനികുതി വകുപ്പ്

അന്‍പ് ചെഴിയാനില്‍ നിന്ന് 77 കോടി കണ്ടുകെട്ടി; വിജയ്‌ക്കെതിരെ അന്വേഷണം തുടരുന്നുവെന്ന് ആദായനികുതി വകുപ്പ്

തമിഴ്‌നാടില്‍ ബിഗില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന റെയ്ഡില്‍ ഫിനാന്‍ഷ്യര്‍ അന്‍പ് ചെഴിയാനില്‍ നിന്ന് കണക്കില്‍ പെടാത്ത 77 കോടിരൂപ കണ്ടെത്തിയാതായി ആദായനികുതി വകുപ്പ്. ചെന്നൈ, മധുര എന്നിവിടങ്ങളിലായി ഫിനാന്‍ഷ്യരില്‍ നിന്ന് വസ്തുക്കളുടെ പ്രമാണങ്ങളും,പ്രോമിസറി നോട്ട്, ചെക്കുകള്‍ തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. 300 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്നും ആദായനികുതി വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അന്‍പ് ചെഴിയാനില്‍ നിന്ന് 77 കോടി കണ്ടുകെട്ടി; വിജയ്‌ക്കെതിരെ അന്വേഷണം തുടരുന്നുവെന്ന് ആദായനികുതി വകുപ്പ്
65 കോടി പിടിച്ചത് വിജയ്‌യുടെ വീട്ടില്‍ നിന്നല്ല, രണ്ടാം ദിവസവും കസ്റ്റഡിയില്‍ തന്നെ

ബോക്‌സ് ഓഫീസില്‍ 300 കോടിയോളം രൂപ കളക്ട് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ചിത്രത്തിന്റെ നിര്‍മാതാവ്,നടന്‍, വിതരണക്കാരന്‍, ഫിനാന്‍ഷ്യര്‍ എന്നിവരുമായി ബന്ധപ്പെട്ട 38 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. ചിത്രത്തിന്റെ വിതരണക്കാരനില്‍ നിന്നും ഒളിപ്പിച്ച രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ചിത്രത്തിലെ നായകനായ വിജയ് വാങ്ങിയ പ്രതിഫലവും വിജയ് യുടെ മറ്റ് ഇന്‍വസ്റ്റുമെന്റുകളും ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലാണെന്നും ചിലയിടങ്ങളില്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണെന്നും വകുപ്പ് പറയുന്നു. എന്നാല്‍ വിജയ് യില്‍ നിന്ന പണമോ, അനധികൃത രേഖകളോ കണ്ടെത്തിയതായി പറയുന്നില്ല. നിര്‍മാതാവില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ പരിശോധിക്കുകയാണെന്നും അഭിനേതാക്കള്‍ക്ക് നല്‍കിയ പ്രതിഫലത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നുമാണ് വകുപ്പ് വ്യക്തമാക്കുന്നത്.

സാമ്പത്തിക ക്രമക്കേടില്‍ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും ഫിനാന്‍ഷ്യര്‍ അന്‍പു ചെഴിയാന്റെ സ്ഥാപനങ്ങളിലും വിജയ്യുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും വീട്ടിലും ഒരേ സമയം റെയ്ഡ് നടക്കുന്നതിനാല്‍ കണക്കില്‍പ്പെടാത്ത 65 കോടി പിടിച്ചെടുത്തത് വിജയ്യുടെ വീട്ടില്‍ നിന്നാണെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ വിജയ് ഇപ്പോഴും കസ്റ്റഡിയില്‍ തന്നെയാണ്

അന്‍പ് ചെഴിയാനില്‍ നിന്ന് 77 കോടി കണ്ടുകെട്ടി; വിജയ്‌ക്കെതിരെ അന്വേഷണം തുടരുന്നുവെന്ന് ആദായനികുതി വകുപ്പ്
ആദ്യം കാരവാനില്‍ റെയ്ഡ്, ആരെന്ന് വെളിപ്പെടുത്താതെ ലൊക്കേഷനില്‍, വിജയ്‌യെ കസ്റ്റഡിയിലെടുത്തത് സിനിമാ സ്റ്റൈലില്‍

ബിഗില്‍ നിര്‍മ്മാതാക്കളായ എജിഎസ് ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് നിലവിലെ റെയ്ഡ്. എജിഎസ് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്.

വിജയ്യെ ഇസിആറിലുള്ള വീട്ടില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും ആദായനികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ന്യൂസ് മിനുട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എട്ടോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്നലെ വൈകിട്ട് നാല് മുപ്പതിനാണ് കടലൂര്‍ നെയ്വേലി ലിഗ്‌നേറ്റ് കോര്‍പ്പറേഷന്‍ കാമ്പസില്‍ നിന്ന് വിജയ്യെ ചെന്നൈയിലെ വീട്ടിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. 2015ല്‍ പുലി റിലീസായ സമയത്തും വിജയ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നേരിട്ടിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in