ഒരു നഗരത്തെ നിരപ്പാക്കാന്‍ പോന്ന ശക്തിയിലുള്ള ഉല്‍ക്കാപതനം, എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാമെന്ന് നാസ 

ഒരു നഗരത്തെ നിരപ്പാക്കാന്‍ പോന്ന ശക്തിയിലുള്ള ഉല്‍ക്കാപതനം, എട്ട് വര്‍ഷത്തിനുള്ളില്‍ സംഭവിക്കാമെന്ന് നാസ 

എട്ടു വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ ഒരു വമ്പന്‍ ഉല്‍ക്ക പതിക്കാന്‍ സാധ്യത ഉണ്ടെന്ന് നാസ. ഭൂമിക്ക് മേലുള്ള പ്രപഞ്ചഭീഷണികള്‍ എന്ന വിഷയത്തില്‍ നടന്ന കോണ്‍ഫെറെന്‍സിലാണ് നാസയുടെ ഭൗമാന്തരീക്ഷ പഠന വിഭാഗം മേധാവി പോള്‍ കൊഡസ് ഉല്‍ക്കാപതന സാധ്യത ചൂണ്ടിക്കാണിച്ചത്. 2019 പി ഡി സി എന്ന് പേരുള്ള ഉല്‍ക്ക എട്ടു വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കാന്‍ പത്തുശതമാനത്തിലധികം സാധ്യതയുണ്ടെന്ന് പോള്‍ വ്യക്തമാക്കി.

ഒരു നഗരത്തെ തന്നെ നിരപ്പാക്കാനുള്ള ശക്തി ഈ ഉല്‍ക്കാപതനത്തിനുണ്ടാകുമെന്നും പോള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഉല്‍ക്ക എവിടെ പതിക്കുമെന്നോ എപ്പോള്‍ പതിക്കുമെന്നോ കൃത്യമായി നിര്‍ണയിക്കാന്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല.

ന്യൂയോര്‍ക്, ഡെന്‍വര്‍, പടിഞ്ഞാറേ ആഫ്രിക്ക എന്നീ സ്ഥലങ്ങളിലാണ് ഉല്‍ക്കാ പതന സാധ്യത നിലനില്‍ക്കുന്നത്. അനിശ്ചിതാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും കൃത്യമായ നിര്‍ണയം ഇപ്പോള്‍ സാധ്യമല്ലെന്നും പോള്‍ പറയുന്നു.

ഭൂമിക്ക് ചുറ്റും ഇരുപതിനായിരത്തിലധികം വസ്തുക്കള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്, അവ അടുത്ത നൂറ്റാണ്ടില്‍ ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയുമുണ്ട്.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 2019 പി ഡി സി എന്ന ഉല്‍ക്കക്ക് ഏകദേശം 600 അടി വീതിയുണ്ടെന്നാണ് നിഗമനം. ഇടിയുടെ ആഘാതം അനുസരിച്ച് നഗരങ്ങളും ഒരു പക്ഷെ ഒരു സംസ്ഥാനം തന്നേയും ഇല്ലാതാക്കാന്‍ ഇവയ്ക്ക് പറ്റുമെന്നും പോള്‍ കൂട്ടിച്ചേര്‍ത്തു.

സാധാരണ ഗതിയില്‍ ഇത്തരത്തില്‍ ഒരു ഭീഷണി ഉയരുമ്പോള്‍ യുണൈറ്റഡ് നേഷന്‍സ് സ്‌പേസ് മിഷന്‍ പ്ലാനിംഗ് അഡൈ്വസറി ഗ്രൂപ്പ് പതനം തടയാനുള്ള വഴികള്‍ നോക്കാറുണ്ട്. ഇത്തരത്തില്‍ ഉല്‍ക്കാപതനം തടയാനുള്ള ഒരു വഴിയാണ് കൈനറ്റിക് ഇമ്പാക്റ്റര്‍. ഭൂമിയില്‍ നിന്നുള്ള ഒരു ബഹിരാകാശ പേടകം ഉല്‍കായിലേക്ക് ഇടിച്ചിറക്കി അതിന്റെ വേഗത കുറയ്ക്കുകയാണ് ഇത് ചെയ്യുക. ഇത്തരം നീക്കങ്ങള്‍ കൊണ്ട് ഉല്‍ക്ക പതനങ്ങള്‍ തടയാന്‍ കഴിഞ്ഞേക്കും എന്നും പോള്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in