ലീഗ് ആവശ്യപ്പെട്ട ആറ് മണ്ഡലത്തിലുള്‍പ്പെടെ പ്രവര്‍ത്തനം തുടങ്ങാന്‍ യൂത്ത് ലീഗ്; 31 മണ്ഡലങ്ങളില്‍ സജീവമാകുന്നത് ലീഗിന്റെ നിര്‍ദേശത്തോടെ

ലീഗ് ആവശ്യപ്പെട്ട ആറ് മണ്ഡലത്തിലുള്‍പ്പെടെ പ്രവര്‍ത്തനം തുടങ്ങാന്‍ യൂത്ത് ലീഗ്; 31 മണ്ഡലങ്ങളില്‍ സജീവമാകുന്നത് ലീഗിന്റെ നിര്‍ദേശത്തോടെ

യു.ഡി.എഫില്‍ മുസ്ലിംലീഗ് ആവശ്യപ്പെട്ട സീറ്റുകള്‍ ഉള്‍പ്പെടെ 31 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന ഒരുക്കങ്ങളുമായി യൂത്ത് ലീഗ്. മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് യൂത്ത് ലീഗിന്റെ നീക്കം. കല്‍പ്പറ്റ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളാണ് പട്ടികയിലുള്ളത്.

തളിപ്പറമ്പ്, കൂത്തുപറമ്പ്, ബേപ്പൂര്‍,കുന്നമംഗലം,കല്‍പ്പറ്റ, പട്ടാമ്പി, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതില്‍ കല്‍പ്പറ്റ സീറ്റില്‍ കോണ്‍ഗ്രസ് കടുപ്പിക്കുകയാണെങ്കില്‍ ലീഗ് അയയും. എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ അഞ്ചിലും ലീഗ് പ്രസിഡന്റുമാരാണെന്നതാണ് അവകാശവാദത്തിന് ശക്തിപകരുന്നത്.

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും മുസ്ലിംലീഗ് മത്സരിക്കുന്ന സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കും. ലീഗ് നിലവില്‍ മത്സരിക്കുന്ന 24 എണ്ണത്തിന് പുറമേ ആറ് സീറ്റുകളില്‍ കൂടി കേന്ദ്രീകരിക്കും.

വോട്ട് ചേര്‍ക്കലുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് യൂത്ത് ലീഗ് ഈ മണ്ഡലങ്ങളില്‍ നടത്തുക. കാര്യക്ഷമമായി നടത്തുന്നതിനായി സംസ്ഥാന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in