ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍

കോണ്‍ഗ്രസ് വഴിതടയല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഷെരീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജോസഫാണ് നേരത്തെ അറസ്റ്റിലായത്.

ജോജുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ഒത്തുതീര്‍പ്പ് പൊളിഞ്ഞിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ പിന്‍വലിക്കണമെന്ന ജോജുവിന്റെ ആവശ്യം കോണ്‍ഗ്രസ് നിരസിക്കുകയായിരുന്നു.

വാഹനം തല്ലിത്തകര്‍ത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് 30 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് അറസ്റ്റില്‍
ആരോപണങ്ങള്‍ പൊതുജനമധ്യത്തില്‍ പിന്‍വലിക്കണം, ഇല്ലെങ്കില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് ജോജു ജോര്‍ജ്

Related Stories

No stories found.
logo
The Cue
www.thecue.in