72 ഗോഡ്‌സെമാരെ തൂക്കിലേറ്റി യൂത്ത് കോണ്‍ഗ്രസ്; ആര്‍എസ്എസിന് പറയാനുള്ളത് രാജ്യത്തെ ഒറ്റുകൊടുത്ത ചരിത്രം

72 ഗോഡ്‌സെമാരെ തൂക്കിലേറ്റി യൂത്ത് കോണ്‍ഗ്രസ്; ആര്‍എസ്എസിന് പറയാനുള്ളത് രാജ്യത്തെ ഒറ്റുകൊടുത്ത ചരിത്രം

നാഥുറാം വിനായക് ഗോഡ്‌സയെ തൂക്കിലേറ്റിയതിന്റെ 72ാം വാര്‍ഷിക ദിനത്തില്‍ 72 ഗോഡ്‌സെമാരെ തൂക്കിലേറ്റി യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് കൈപ്പമംഗലം നിയോജക കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

മഹാത്മഗാന്ധിയുടെ ഫോട്ടോ പിടിച്ചായിരുന്നു പ്രതിഷേധ പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. നവംബര്‍ പതിനഞ്ചിനാണ് നാഥുറാം വിനായക് ഗോഡ്‌സയെ തൂക്കിലേറ്റി 72 വര്‍ഷം പൂര്‍ത്തിയായത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദിയും,ഗാന്ധി ഘാതകനുമായ ആര്‍എസ്എസുകാരന്‍ നാഥുറാം വിനായക് ഗോഡ്‌സയെ തൂക്കിലേറ്റിയതിന്റെ 72ആം വാര്‍ഷികമായ നവംബര്‍ പതിനഞ്ചിന് യൂത്ത് കോണ്‍ഗ്രസ്

കൈപ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റി 72 ഗോഡ്‌സെമാരെ തൂക്കിലേറ്റിയെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശോഭാ സുബിന്‍ പറഞ്ഞു.

ഈ രാജ്യത്തെ ഒറ്റിക്കൊടുത്ത ചരിത്രമാണ് ആര്‍.എസ്.എസിന് പറയാനുള്ളതെന്നും ശോഭാ സുബിന്‍ കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in