'നിങ്ങളുടെ മൗനം വിദ്വേഷ ശക്തികളെ ശക്തിപ്പെടുത്തുന്നു'; പ്രധാനമന്ത്രിയോട് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും


'നിങ്ങളുടെ മൗനം വിദ്വേഷ ശക്തികളെ ശക്തിപ്പെടുത്തുന്നു'; പ്രധാനമന്ത്രിയോട് ഐ.ഐ.എമ്മിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും

രാജ്യത്ത് പെരുകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കും ജാതി അധിഷ്ടിതമായ അക്രമങ്ങള്‍ക്കുമെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും.

പ്രധാനമന്ത്രി വിദ്വേഷ പരാമര്‍ശങ്ങളില്‍ മൗനം പാലിക്കുന്നത് ഇത്തരം അപകടകരമായ പ്രവണതകള്‍ തുടരാന്‍ കാരണമാകുന്നുവെന്ന് കത്തില്‍ പറയുന്നു.

''ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങളുടെ മൗനം വിദ്വേഷം നിറഞ്ഞ ശബ്ദങ്ങളെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നു. ഞങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,'' കത്തില്‍ എഴുതി.

അടുത്തിടെ ഹരിദ്വാര്‍ ധരം സന്‍സദ് പരിപാടിയില്‍ ചില ഹിന്ദു മത നേതാക്കള്‍ മുസ്ലീങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയും വംശഹത്യയ്ക്ക് ആഹ്വാനം ചെയ്യുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കത്ത്.

ജാതിയേയും മതത്തെയും അടിസ്ഥാനമാക്കിയുള്ള വിദ്വേഷ പ്രസംഗങ്ങളും അക്രമത്തിനുള്ള ആഹ്വാനങ്ങളും അംഗീകരിക്കാനാവില്ലെന്നും കത്തില്‍ പറയുന്നു. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ ഒരു തരത്തിലുള്ള ഭയം പ്രകടമാണ്.

മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാന്‍ പരസ്യമായ ആഹ്വാനങ്ങളുണ്ടാകുന്നു. ഇത്തരം വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഭയം പോലും ആളുകള്‍ക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ എഴുതിയ കത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in