'സഹോദരിമാരുടെ അഭിമാനത്തെ വെച്ച് കളിക്കുന്നവര്‍ കരുതിയിരിക്കണം'; ലൗ ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് യോഗി ആദിത്യനാഥ്

'സഹോദരിമാരുടെ അഭിമാനത്തെ വെച്ച് കളിക്കുന്നവര്‍ കരുതിയിരിക്കണം'; ലൗ ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് യോഗി ആദിത്യനാഥ്

ലൗ ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് സഹോദരിമാരുടെ അഭിമാനത്തെ വെച്ച് കളിക്കുന്നവര്‍ കരുതിയിരിക്കണമെന്നും യോഗി പറഞ്ഞു. സഹോദരിമാര്‍, പെണ്‍മക്കള്‍ എന്നിവര്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും. അതിനായി ഏതറ്റം വരെയും പോകുമെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.

വിവാഹത്തിന് വേണ്ടി മതം മാറുന്നത് അംഗീകരിക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് യോഗിയുടെ പ്രഖ്യാപനം. വിവാഹത്തിന് മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് അറിയിച്ച കോടതി ലൗ ജിഹാദ് സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി വിവാഹം കഴിക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ യുപി സര്‍ക്കാര്‍ നേരത്തെ നീക്കം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സഹോദരിമാരെ അപമാനിക്കുന്നവരെ നിലയ്ക്കു നിര്‍ത്തുമെന്നും, വഴിമാറി നടന്നില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും യുപിയിലെ ജൗന്‍പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ യോഗി ആദിത്യനാഥ് വ്യക്തമാക്കി.

'സഹോദരിമാരുടെ അഭിമാനത്തെ വെച്ച് കളിക്കുന്നവര്‍ കരുതിയിരിക്കണം'; ലൗ ജിഹാദ് തടയാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് യോഗി ആദിത്യനാഥ്
'രാമരാജ്യവും യമരാജ്യവും'; കേരളത്തെ അഭിനന്ദിച്ചും യുപിയെ പരിഹസിച്ചും പ്രശാന്ത് ഭൂഷണ്‍

Yogi Adityanath's Warning Against Love Jihad

Related Stories

No stories found.
logo
The Cue
www.thecue.in