'മഹാമാരിയുടെ അവസാനത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങാം'; ശുഭസൂചനയുമായി WHO മേധാവി

'മഹാമാരിയുടെ അവസാനത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങാം'; ശുഭസൂചനയുമായി WHO മേധാവി

കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിതുടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അദാനോം ഗബ്രയേസിസ്. മഹാമാരിയുടെ അവസാനത്തെ കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങാം എന്നായിരുന്നു യു.എന്‍. ജനറല്‍ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞത്. എന്നാല്‍ സമ്പന്നവും ശക്തവുമായ രാജ്യങ്ങള്‍ വാസിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തില്‍ ദരിദ്രരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അടിച്ചമര്‍ത്തരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

'മനുഷ്യന്റെ നന്മയും ഏറ്റവും മോശമായ വശവും കൊവിഡ് കാലം നമുക്ക് കാണിച്ചുതന്നു. സഹാനുഭൂതിയും നിസ്വാര്‍ത്ഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവര്‍ത്തികളും, ഗവേഷണങ്ങളുടെയും പുത്തന്‍ ആവിഷ്‌കാരങ്ങളുടെയും അത്ഭുതപൂര്‍ണമായ നേട്ടങ്ങളും ഈ സമയത്തുണ്ടായി. അതോടൊപ്പം തന്നെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും പഴിചാരലുകളുടെയും ഭിന്നതയുടെയും കാഴ്ചകളും ലോകം കണ്ടു', WHO മേധാവി പറഞ്ഞു.

ഇരുട്ടില്‍ നിന്ന് രക്ഷപ്പെടാനുള്ള വെളിച്ചം ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു കൊവിഡ് വാക്‌സിന്‍ സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്. സ്വകാര്യ വസ്തുവായല്ല, വാക്‌സിനുകള്‍ പൊതുവസ്തുവെന്ന പോലെ പങ്കിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗൂഢാലോചനയുടെ തന്ത്രങ്ങള്‍ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യദാര്‍ഢ്യത്തെ തകര്‍ത്ത, സ്വാര്‍ത്ഥതാല്‍പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളില്‍ വൈറസ് കൂടുതല്‍ ശക്തി പ്രാപിക്കുകയും വ്യാപിക്കുകയും ചെയ്തുവെന്നും, കൊവിഡ് കേസുകള്‍ വര്‍ധിച്ച രാജ്യങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. രാജ്യങ്ങളുടെ പേര് എടുത്ത് പറയാതെയായിരുന്നു പരാമര്‍ശം.

Related Stories

No stories found.
logo
The Cue
www.thecue.in