‘ദശലക്ഷങ്ങളെ കൊവിഡ് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയും’; സമ്പദ് ഘടനയെ തകിടം മറിക്കുമെന്നും ലോകബാങ്ക് 

‘ദശലക്ഷങ്ങളെ കൊവിഡ് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയും’; സമ്പദ് ഘടനയെ തകിടം മറിക്കുമെന്നും ലോകബാങ്ക് 

Published on

കൊവിഡ് 19 കഴിക്കനേഷ്യ-പെസഫിക് മേഖലയിലെ ദശലക്ഷങ്ങളെ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയുമെന്ന് ലോകബാങ്ക്. 11 മില്യണ്‍ ജനങ്ങളുടെ ജീവിതം ദാരിദ്ര്യത്തിലേക്ക് നയിക്കപ്പെടുമെന്നാണ് വാഷിങ്ടണ്‍ ആസ്ഥാനമായ ലോകബാങ്കിന്റെ മുന്നറിയിപ്പ്. അന്താരാഷ്ട്ര നാണയനിധിയുമായുള്ള വാര്‍ഷികയോഗത്തിന് മുന്നോടിയായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നിര്‍ണായക പരാമര്‍ശങ്ങളുള്ളത്. 2020 ഓടെ 35 ദശലക്ഷം പേര്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചിതരാകുമെന്നാന്നായിരുന്നു മുന്‍ പഠനങ്ങള്‍ മുന്നോട്ടുവെച്ചത്. ചൈനയിലെ 25 ദശലക്ഷം പേരുടേതടക്കം ജീവിത നിലവാരം ഉയരുമെന്നാണ് വിലയിരുത്തിയത്.

‘ദശലക്ഷങ്ങളെ കൊവിഡ് ദാരിദ്ര്യത്തിലേക്ക് എടുത്തെറിയും’; സമ്പദ് ഘടനയെ തകിടം മറിക്കുമെന്നും ലോകബാങ്ക് 
ലോക്ക് ഡൗണില്‍ അന്തരീക്ഷ മലിനീകരണം കുത്തനെ കുറഞ്ഞു; കൊച്ചിയില്‍ പകുതിയായെന്ന് പഠനം 

എന്നാല്‍ കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് സാഹചര്യം മോശമായതിനാല്‍ 11 ദശലക്ഷം പേര്‍ അധികമായി ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടുന്ന സ്ഥിതിയാണുണ്ടാവുകയെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 2020 ല്‍ ഈസ്റ്റ് ഐഷ്യ-പെസഫിക് മേഖലയുടെ സാമ്പത്തിക വളര്‍ച്ച 5.8 ആകുമെന്നാണ് കഴിഞ്ഞ വര്‍ഷം കണക്കാക്കിയത്. എന്നാല്‍ ഇത് 2.1 ശതമാനത്തിലേക്കും താഴെ തട്ടില്‍ ഇത് 0.5 ലേക്കും ഇടിയുമെന്നാണ് വ്യക്തമാക്കുന്നത്. 2019 ലെ 6.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ ചൈനീസ് സമ്പദ് വ്യവസ്ഥ 2.3 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ ഇടിവ് ആഗോള സമ്പദ് വ്യവസ്ഥയിലും സാരമായ പ്രത്യാഘാതങ്ങളോടെ നിഴലിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കുന്നു.

logo
The Cue
www.thecue.in