'പെണ്ണിന് ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്'; മൂന്ന് ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് ബോംബെ ഹൈക്കോടതി

'പെണ്ണിന് ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്'; മൂന്ന് ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് ബോംബെ ഹൈക്കോടതി

നിയമത്തിന് മുന്നില്‍ ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്ന് നിരീക്ഷിച്ച് മൂന്ന് ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് ബോംബെ ഹൈക്കോടതി. വനിതാ ഹോസ്റ്റല്‍ തടവില്‍ നിന്നാണ് ഇവരെ കോടതി സ്വതന്ത്രരാക്കിയത്. മുതിര്‍ന്ന പെണ്ണിന് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അവരുടെ സമ്മതത്തിന് വിരുദ്ധമായി തടഞ്ഞുവെയ്ക്കാനാകില്ല. 1956 ലെ വ്യഭിചാരം തടയല്‍ നിയമത്തിന്റെ ഉദ്ദേശം ലൈംഗികവൃത്തി എടുത്തുകളയലല്ല. ലൈംഗികത്തൊഴില്‍ കുറ്റകരമാണെന്നും അതിലേര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നും നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ജസ്റ്റിസ് പൃഥിരാജ് ചവാന്‍ നിരീക്ഷിച്ചു.

'പെണ്ണിന് ഇഷ്ടമുള്ള ജോലി തെരഞ്ഞെടുക്കാന്‍ അവകാശമുണ്ട്'; മൂന്ന് ലൈംഗിക തൊഴിലാളികളെ മോചിപ്പിച്ച് ബോംബെ ഹൈക്കോടതി
താനെങ്ങനെയാണ് ഉത്തരവാദിയാകുകയെന്ന് അനുഷ്‌ക, കുറ്റപ്പെടുത്തിയില്ലെന്ന് വിശദീകരണവുമായി ഗവാസ്‌കര്‍

ഒരാളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും ഉപദ്രവിക്കുന്നതും അധിക്ഷേപിക്കുന്നതും വാണിഭാവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതാണ് കുറ്റകരമെന്നും ജഡ്ജ് വ്യക്തമാക്കി. 20,22,23 പ്രായങ്ങളിലുള്ള പെണ്‍കുട്ടികളെ മോചിപ്പിച്ചുകൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന ഉത്തരവ്. 2019 സെപ്റ്റംബറില്‍ മാലാഡില്‍ നിന്ന് ചിഞ്ചോളി പൊലീസ് ഈ പെണ്‍കുട്ടികളെ ഒരു കസ്റ്റമറില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇവരെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് യുപിയിലെ ഒരു വനിതാ ഹോസ്റ്റലിലേക്ക് റിമാന്‍ഡ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പെണ്‍കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം കഴിയാനുള്ള താല്‍പ്പര്യത്തിലല്ല ഈ ആവശ്യമെന്ന് വിലയിരുത്തിയായിരുന്നു നടപടി. കാരണം ഒരു പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെന്നും ഈ സമൂഹം കാലങ്ങളായി ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടുവരുന്നവരാണെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ഉത്തര്‍പ്രദേശിലെ വനിതാ ഹോസ്‌റ്റലിലാക്കിയത്. എന്നാല്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായവരായതിനാല്‍ അവര്‍ക്ക് ഇഷ്ടമുള്ള തൊഴിലിലേര്‍പ്പെടാന്‍ അവകാശമുണ്ടെന്ന് കാണിച്ച് കോടതി ഇവരെ മോചിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in