ജനാധിപത്യപരമായി ജനങ്ങള്‍ നടത്തുന്ന പ്രതിഷേധമാണ് സമരം. സംസ്ഥാനത്ത് തുടരുന്ന സമരം അവസാനിപ്പിക്കാനാകില്ല. ആളുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കാമെന്നും സുരേന്ദ്രന് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം ചേരാനിരിക്കെയാണ് കെ സുരേന്ദ്രന് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം
പാര്‍ട്ടി നിലപാട് സര്‍വകക്ഷി യോഗത്തിലും വ്യക്തമാക്കുമെന്ന് സുരേന്ദ്രന് അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.