സഭാതര്‍ക്കം: സുപ്രീം കോടതിവിധി സമവായത്തിലൂടെ നടപ്പാക്കും; ശ്രമിക്കുന്നത് സംഘര്‍ഷം ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി

സഭാതര്‍ക്കം: സുപ്രീം കോടതിവിധി സമവായത്തിലൂടെ നടപ്പാക്കും; ശ്രമിക്കുന്നത് സംഘര്‍ഷം ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി

മലങ്കര യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലെ സുപ്രീം കോടതി വിധി സമവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. സംഘര്‍ഷം ഒഴിവാക്കാനാണ് ശ്രമം. ഇക്കാര്യത്തില്‍ ഒരേ സമീപനമാണ് ഉള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. കോതമംഗലം എംഎല്‍എ ആന്റണി ജോണിന്റെ സബ്മിഷന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

പള്ളിത്തര്‍ക്കത്തില്‍ സുപ്രീം കോടതിയുടെ ഏത് വിധിയും നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. അങ്ങനെ നടപ്പിലാക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി അത് പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമാണ് നടത്താറുള്ളത്.   

പിണറായി വിജയന്‍  

വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചൊവ്വാഴ്ച്ച രൂക്ഷമായി ശാസിച്ചിരുന്നു.
 സഭാതര്‍ക്കം: സുപ്രീം കോടതിവിധി സമവായത്തിലൂടെ നടപ്പാക്കും; ശ്രമിക്കുന്നത് സംഘര്‍ഷം ഒഴിവാക്കാനെന്ന് മുഖ്യമന്ത്രി
ദളിത് സ്‌കോളര്‍ഷിപ്പിന് വരുമാന പരിധി : കേന്ദ്രനയം അതേപടി വിഴുങ്ങാനാണോ സര്‍ക്കാരെന്ന് സണ്ണി എം കപിക്കാട് 

കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്ന് കോടതി ചോദിച്ചു. ഇനിയും ക്ഷമിക്കാന്‍ കഴിയില്ല. കോടതിവിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ജയിലില്‍ ആയക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കട്ടച്ചിറ-വാരിക്കോലി പള്ളികളുടെ ഭരണം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ്‌യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം വീണ്ടും പരിഗണനയിലെത്തിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷ പ്രതികരണം.

Related Stories

No stories found.
logo
The Cue
www.thecue.in