വിമര്‍ശനത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടിയില്‍ മറുപടി പറയും; കെ.എസ്.എഫ്.ഇ വിവാദത്തില്‍ തോമസ് ഐസക്

വിമര്‍ശനത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടിയില്‍ മറുപടി പറയും; കെ.എസ്.എഫ്.ഇ വിവാദത്തില്‍ തോമസ് ഐസക്

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട പാര്‍ട്ടി വിമര്‍ശനത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം പാര്‍ട്ടിയില്‍ മറുപടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് കാലത്ത് വിവാദം പാടില്ലെന്നതാണ് നിലപാട്. സിപിഎം സെക്രട്ടറിയേറ്റിന്റെ പ്രസ്താവന മാധ്യമങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും തോമസ് ഐസക് പറഞ്ഞു. എതിര്‍പ്പ് പരസ്യമാക്കിയ തോമസ് ഐസകിന്റെ വാദങ്ങള്‍ തള്ളുന്നതായിരുന്നു സിപിഎം പ്രസ്താവന.

വിമര്‍ശനത്തിന് തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടിയില്‍ മറുപടി പറയും; കെ.എസ്.എഫ്.ഇ വിവാദത്തില്‍ തോമസ് ഐസക്
ഐസക്കിനെ തള്ളി സിപിഎം നേതൃത്വം; കെ.എസ്.എഫ്.ഇ റെയ്ഡില്‍ പരസ്യ പ്രതികരണം ഒഴിവാക്കണമായിരുന്നു

പരസ്യ പ്രസ്താവന ഒഴിവാക്കേണ്ടിയിരുന്നുവെന്ന് വിശദീകരിച്ചായിരുന്നു വാര്‍ത്താ കുറിപ്പ്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ജി സുധാകരന്‍, ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും ധനമന്ത്രിയുടെ വാദം തള്ളിയിരുന്നു. വിജിലന്‍സിന്റെ മിന്നല്‍ പരിശോധന ആരുടെ വട്ടാണെന്ന് അറിയില്ലെന്നായിരുന്നു തോമസ് ഐസകിന്റെ മുന്‍ പ്രതികരണം. പരിശോധനയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദനും രംഗത്തെത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്നെ വിശ്വാസത്തിലെടുത്തില്ലെന്ന വാദം ഐസക് സെക്രട്ടറിയേറ്റ് യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍ പരിശോധന മന്ത്രിയറിയണമെന്നില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയില്‍ ചേരിതിരിവ് ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തി. സര്‍ക്കാരും പാര്‍ട്ടിയും ഭിന്നതയിലല്ലെന്ന് പ്രസ്താവനയില്‍ വിശദീകരിക്കുകയും ചെയ്തു.

Will Give Reply in Party Meeting After Local Body Elections, Says Minister Thomas Isaac over KSFE Controversy

Related Stories

No stories found.
logo
The Cue
www.thecue.in