വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും അറസ്റ്റിന് തടസമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും അറസ്റ്റിന് തടസമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും

ബലാത്സംഗക്കേസ് പ്രതിയായ നടന്‍ വിജയ് ബാബു ഏത് രാജ്യത്തേക്ക് കടന്നാലും പടികൂടുമെന്ന് കമ്മീഷണര്‍ സി.എച്ച് നാഗരാജു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ലെന്നും പൊലീസ് പറഞ്ഞു.

വിജയ് ബാബുവിനെതിരെ ചൊവ്വാഴ്ചയ്ക്കുള്ളില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. റെഡ് കോര്‍ണര്‍ നോട്ടീസ് ഉണ്ടെങ്കില്‍ ഏത് രാജ്യമാണെങ്കിലും അറസ്റ്റ് ചെയ്യുന്നതിന് തടസമില്ല. ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.

വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

മെയ് 19ന് പാസ്‌പോര്‍ട്ട് ഓഫീസ് മുമ്പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളു എന്ന് വിജയ് ബാബു പാസ്‌പോര്‍ട്ട് ഓഫീസറെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചത്.

കോടതി നടപടികള്‍ നീളുന്ന സാഹചര്യത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഇതിനാലാണ് പൊലീസ് വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in