ഹേമ കമ്മിറ്റി മൂന്നംഗ സമിതി പഠിക്കുന്നു, പൂര്‍ത്തിയായാല്‍ സമഗ്ര നിയമനിര്‍മ്മാണമെന്ന് മന്ത്രി രാജീവ് ഡബ്ല്യുസിസി അംഗങ്ങളോട്

ഹേമ കമ്മിറ്റി മൂന്നംഗ സമിതി പഠിക്കുന്നു, പൂര്‍ത്തിയായാല്‍ സമഗ്ര നിയമനിര്‍മ്മാണമെന്ന് മന്ത്രി രാജീവ് ഡബ്ല്യുസിസി അംഗങ്ങളോട്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗ സമിതി പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പൂര്‍ത്തിയായാല്‍ സമഗ്ര നിയമനിര്‍മ്മാണം നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നിയമ മന്ത്രി പി.രാജീവ്.

വെള്ളിയാഴ്ച ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രി പി. രാജീവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി അറിയിച്ചത്.

റിമ കല്ലിങ്കല്‍, രഞ്ജിനി, സംഗീത ജനചന്ദ്രന്‍, ദിവ്യ ഗോപിനാഥ്, തുടങ്ങിയവരാണ് മന്ത്രിയെ കണ്ടത്. നേരത്തെ ഡബ്ല്യുസിസി അംഗങ്ങള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയെ കണ്ടിരുന്നു.

എന്‍ക്വയറി കമ്മീഷന്‍ നിയമ പ്രകാരമുള്ള കമ്മീഷന്‍ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ ടേബില്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പി. സതീദേവി അറിയിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുമെന്നും സതീദേവി അറിയിച്ചിരുന്നു.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം പ്രൊഡക്ഷന്‍ ഹൗസുകളുടേതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in