കൈക്കൂലിക്കാരന് കൈകൊടുക്കുന്ന മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ കരണത്തേറ്റ അടി,മാഫിയക്ക് വേണ്ടി ഉത്തരവിറക്കിയ സര്‍ക്കാര്‍: വി.മുരളീധരന്‍

കൈക്കൂലിക്കാരന് കൈകൊടുക്കുന്ന മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ കരണത്തേറ്റ അടി,മാഫിയക്ക് വേണ്ടി ഉത്തരവിറക്കിയ സര്‍ക്കാര്‍: വി.മുരളീധരന്‍

മരംമുറി വിവാദത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്‍. അഴിമതിയോട് അസഹിഷ്ണുത' നയമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് കാല്‍ക്കോടി കൈക്കൂലി നല്‍കി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് മുട്ടില്‍ മരംമുറിക്കേസിലെ പ്രതി വെളിപ്പെടുത്തുന്നതെന്ന് വി.മുരളീധരന്‍.

ദേശീയ ജനാധിപത്യ സഖ്യം പ്രതിനിധി സംഘത്തിനൊപ്പം വി.മുരളീധരന്‍ മുട്ടില്‍ സന്ദര്‍ശിച്ചു. കാടിനോടും നാടിനോടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്ത കൊടും ചതി ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ കൂടിയാണ് യാത്രയെന്ന് മുരളീധരന്‍. കുമ്മനം രാജശേഖരന്‍, എം.ടി രമേശ്, സി.കെ ജാനു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കൈക്കൂലിക്കാരന് കൈകൊടുക്കുന്ന മുഖ്യമന്ത്രി കേരള സമൂഹത്തിന്റെ കരണത്തേറ്റ അടി,മാഫിയക്ക് വേണ്ടി ഉത്തരവിറക്കിയ സര്‍ക്കാര്‍: വി.മുരളീധരന്‍
മാതൃഭൂമി ന്യൂസ് ചാനലിന്റെ തലപ്പത്ത് രാജീവ് ദേവരാജ്, ഉണ്ണി ബാലകൃഷ്ണന്‍ രാജിവച്ചു

പ്രളയവും മണ്ണിടിച്ചിലും നേരിടുന്ന വയനാട്ടില്‍ സംരക്ഷിത മരങ്ങള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഞെട്ടിക്കുന്നതാണെന്ന് മുരളീധരന്‍. ആമസോണ്‍ മഴക്കാടില്‍ തീ അണക്കാന്‍ നടപടിയെടുത്തില്ലെന്ന് പറഞ്ഞവരാണ് മന്ത്രിസഭയില്‍ ഉള്ളത്. മരംമുറിയിലെ അഴിമതി ഉദ്യോഗസ്ഥരുടെ മാത്രം തീരുമാനമല്ല. മന്ത്രിമാരുടെ ഉള്‍പ്പെടെ പങ്കാളിത്തമില്ലാതെ ഇതുപോലൊന്ന് നടക്കില്ല. മാഫിക്ക് വേണ്ടി ഉത്തരവിറക്കുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജനയന്റേതെന്നും മാധ്യമങ്ങളോട് പിണറായി വിജയന്‍.

സ്ഥലം എം.പി രാഹുല്‍ ഗാന്ധി മരംമുറിക്കെതിരെ ഒന്നും മിണ്ടിയതായി അറിവില്ല. അദ്ദേഹം ഈ മണ്ഡലം ഉപേക്ഷിച്ച് പോയോ എന്നും മുരളീധരന്‍.

വി.മുരളീധരന്റെ പ്രസ്താവന

ഈ കൈക്കൂലിക്കാരന് മുഖ്യമന്ത്രി കൈകൊടുക്കുന്ന പടം കേരള സമൂഹത്തിന്റെ കരണത്തേറ്റ അടിയാണ്... വനം മാഫിയയ്ക്ക് വേണ്ടി ഒരു സര്‍ക്കാര്‍ ഉത്തരവ് തന്നെ ഇറക്കി എന്ന റെക്കോര്‍ഡും 'അഴിമതിയോട് അസഹിഷ്ണുത'യുള്ള ഇടതുസര്‍ക്കാരിന് തന്നെ..

ചട്ടലംഘനം ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്ന ഉത്തരവ് രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവില്ലാതെ ഇറങ്ങില്ലെന്ന് ഉറപ്പ്...

കര്‍ഷകനെ സഹായിക്കാനാണത്രെ ഉത്തരവിറക്കിയത്. പിന്നെ എന്തിനാണ് പിന്‍വലിച്ചതെന്ന് വ്യക്തമാക്കണം...വയനാട്ടിലെ രാഷ്ട്രീയ ഉന്നതരുടെ എസ്റ്റേറ്റുകളില്‍ നിന്ന് മരങ്ങള്‍ മുറിച്ചുകടത്തിയതിലും ദുരൂഹതയുണ്ട്.......

വയനാട്ടിലേത് മഞ്ഞുമലയുടെ അറ്റം മാത്രം.... മൂന്നുമാസത്തേക്ക് ഇറക്കിയ ഉത്തരവിന്റെ മറവില്‍ കേരളത്തിലെങ്ങും വനംവെട്ടി വെളുപ്പിച്ചെന്ന് ഉറപ്പ്...

ഈ വനംകൊള്ള വെറുതെ വിടില്ലന്നുറപ്പ്...കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അന്വേഷണം തുടങ്ങിക്കഴിഞ്ഞു...

ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ശ്രീ.പ്രകാശ് ജാവഡേക്കര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്....

രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയയെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുക തന്നെ ചെയ്യും....പ്രകൃതി ദുരന്തങ്ങള്‍ വിട്ടൊഴിയാത്ത കേരളത്തോട് ചെയ്ത കൊടും ചതിയാണ് ഈ വനംകൊള്ള....

Related Stories

No stories found.
logo
The Cue
www.thecue.in