ഇടുക്കിയില്‍ 707.52 മീറ്റര്‍; പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു

ഇടുക്കിയില്‍ 707.52 മീറ്റര്‍; പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു

മഴ കനത്തതോടെ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 707.52 മീറ്ററായി. ഒരു മീറ്ററിലേറെയാണ് ജലനിരപ്പ് ഉയര്‍ന്നത്. 24 ശതമാനമായി സംഭരണിയിലെ വെള്ളം. ഇടുക്കി ഡാമിലെ പരമാവധി സംഭരണ ശേഷി 732.43 മീറ്ററാണ്.

പമ്പ-ശബരിഗിരി പദ്ധതിയില്‍ ജലനിരപ്പ് 968.2 മീറ്ററായി. 986.332 മീറ്ററാണ് ഇതിലെ പരമാവധി സംഭരണശേഷി. പൊരിങ്ങല്‍, സെന്‍ഗുളം, ലോവര്‍ പെരിയാര്‍,നേര്യമംഗലം ഡാമുകളിലാണ് പരമാവധി സംഭരണശേഷിക്ക് അടുത്തെത്തിയിരിക്കുന്നത്. നേര്യമംഗലം ഡാമില്‍ നിന്ന് 0.992 മില്യണ്‍ ക്യുബിക് മീറ്ററും പൊരിങ്ങലില്‍ നിന്ന് 14.576ഉം ലോവര്‍ പെരിയാറില്‍ നിന്ന് 3.084 ഉം വെള്ളം ഒരു ദിവസം പുറത്ത് വിടുന്നുണ്ട്. മഴ ലഭിച്ചില്ലെങ്കില്‍ പതിനാറാം തിയ്യതി മുതല്‍ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.

കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പെരിയാറിലും പമ്പയിലുമാണ് വെള്ളം ഉയരുന്നത്. പെരിയാറില്‍ ജലനിരപ്പ് 4.22 മീറ്ററും പമ്പയില്‍ 2.9 ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in