ചത്തു പോകുമെന്ന് ഉറപ്പായതോടെ പോലീസ് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു, അവിടെ നിന്ന് എഴുന്നേറ്റ് വന്നാണ് വി.എസ് എന്ന നേതാവ് ഉണ്ടായത്

ചത്തു പോകുമെന്ന്
ഉറപ്പായതോടെ പോലീസ് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു, അവിടെ നിന്ന് എഴുന്നേറ്റ് വന്നാണ് വി.എസ് എന്ന നേതാവ് ഉണ്ടായത്

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ സമുന്നതനായ നേതാവ് കൂടിയായ വി.എസ് അച്യുതാനന്ദന് 97ാം പിറന്നാള്‍. 2019 ഒക്ടോബറില്‍ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വി.എസിന് ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിഷ്‌കര്‍ഷിച്ചിരുന്നു. ആശുപത്രിവാസത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയെങ്കില്‍ തിരുവനന്തപുരം കവടിയാറിലെ ഔദ്യോഗിക വസതിയില്‍ തന്നെയാണ് വി.എസ്. കൊവിഡ് നിയന്ത്രണവും പ്രായാധിക്യവും മൂലം പുറത്തേക്കിറങ്ങാറില്ല.

വി.എസിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ അപൂര്‍വ ഫോട്ടോ കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുകയാണ് റൂബിന്‍ ഡിക്രൂസ്. കോട്ടയത്ത് ഒളിവില്‍ കഴിയവേ ഉള്ള ചിത്രമാണ് റൂബിന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ചത്തു പോകുമെന്ന്
ഉറപ്പായതോടെ പോലീസ് ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു, അവിടെ നിന്ന് എഴുന്നേറ്റ് വന്നാണ് വി.എസ് എന്ന നേതാവ് ഉണ്ടായത്
വി.എസിന് ഇന്ന് 97-ാം പിറന്നാള്‍; ആരവങ്ങളില്ലാതെ ആഘോഷം

റൂബിന്‍ ഡിക്രൂസിന്റെ ഫേസ്ബുക്ക് കുറിപ്പ്

സഖാവ് വിഎസ് അച്യുതാനന്ദന് തൊണ്ണൂറ്റി ഏഴാം ജന്മദിനാശംസകള്‍.

ഈ ഫോട്ടോ അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. കണ്ടിട്ടുണ്ടോ എന്നും അറിയില്ല. പുന്നപ്ര- വയലാര്‍ സമരത്തിനുശേഷം 1946-48 കാലത്ത് കോട്ടയത്ത് ഒളിവില്‍ ഇരിക്കെ എടുത്ത ചിത്രമാണ്. സഖാവ് വിഎസിന് അന്ന് 23-24 വയസ്. തിരുവിതാംകൂറില്‍ നിരോധിക്കപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍.

ക്ഷാമകാലമാണ്. സംഭരണവിതരണം ജനകീയമാക്കാന്‍ കര്‍ഷകസംഘടനകള്‍ നടത്തുന്ന സമരമാണ്. സര്‍ സിപിയെ വിസ്തരിക്കുക, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം പിന്‍വലിക്കുക എന്നിവയും പ്രകടനത്തിന്റെ ആവശ്യങ്ങളാണ്. ഈ ഒളിവു ജീവിതത്തിന്റെ ഒടുവിലാണ് സഖാവ് വിഎസിനെ പൂഞ്ഞാറില്‍ വച്ച് അറസ്റ്റ് ചെയ്യുന്നതും തല്ലിച്ചാവാറാക്കുന്നതും. ബയണറ്റ് കൊണ്ടു കാലില്‍ കുത്തിയത് മറുവശത്തു വന്നു. ചത്തു പോകും എന്ന് ഉറപ്പായതോടെ ഒടുവില്‍ പോലീസ് പാലാ ആശുപത്രിയില്‍ ആ ശരീരം ഉപേക്ഷിക്കുകയായിരുന്നു. അവിടെ നിന്ന് എഴുന്നേറ്റ് വന്നാണ് വി എസ് അച്യുതാനന്ദന്‍ എന്ന നേതാവ് ഉണ്ടായത്.

കേരളത്തിലെ ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ വിപ്ലവകാരിയായിരുന്ന ജേക്കബ് ഫിലിപ്പ് എടുത്തതാണ് ഈ ഫോട്ടോ.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in