‘പൗരത്വം തെളിയിക്കാന്‍ വോട്ടര്‍ ഐഡി മതി’ ; ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തിയവരെ വെറുതെവിട്ട് മുംബൈ കോടതി 

‘പൗരത്വം തെളിയിക്കാന്‍ വോട്ടര്‍ ഐഡി മതി’ ; ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തിയവരെ വെറുതെവിട്ട് മുംബൈ കോടതി 

പൗരത്വം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പര്യാപ്തമാണെന്ന് നിരീക്ഷിച്ച് മുംബൈ കോടതിയുടെ സുപ്രധാന വിധി. ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാരെന്ന് മുംബൈ പൊലീസ് ആരോപിച്ച രണ്ടുപേരെ കുറ്റവിമുക്തരാക്കിക്കൊണ്ടാണ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയ അബ്ബാസ് ഷെയ്ഖിനെയും ഭാര്യ റാബിയ ഖാതൂന്‍ ഷെയ്ഖിനെയുമാണ് വെറുതെവിട്ടതെന്ന്‌ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.1950 ലെ പാസ്‌പോട്ട് നിയമപ്രകാരവും 1948 ലെ ഫോറിനേര്‍സ് ഓര്‍ഡര്‍ പ്രകാരവും കുറ്റക്കാരാണെന്ന് ആരോപിച്ചായിരുന്നു അബ്ബാസ് ഷെയ്ഖിനും ഭാര്യ റാബിയയ്ക്കുമെതിരായ പൊലീസിന്റെ കുറ്റപത്രം. മുംബൈയിലെ റെയ് റോഡില്‍ ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാര്‍ താമസിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കെസെടുത്തതെന്നായിരുന്നു പൊലീസിന്റെ വാദം.

‘പൗരത്വം തെളിയിക്കാന്‍ വോട്ടര്‍ ഐഡി മതി’ ; ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തിയവരെ വെറുതെവിട്ട് മുംബൈ കോടതി 
നമ്മള്‍ എന്തിന് പൗരത്വം തെളിയിക്കണം, പാകിസ്താനില്‍ പോകണം ? : കവിത ലങ്കേഷ് അഭിമുഖം

മതിയായ രേഖകളൊന്നുമില്ലാതെ അനധികൃതമായ വഴിയിലൂടെയാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്നും പൊലീസ് ആരോപിച്ചിരുന്നു. അതിനാല്‍ ഇന്ത്യന്‍ പൗരത്വം തെളിയിക്കാന്‍ തക്ക രേഖകളൊന്നും ഇവരുടെ പക്കല്‍ ഇല്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദമെന്നും ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗ്ലാദേശിലെ കടുത്ത ദാരിദ്ര്യം കാരണം ഇവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതാണെന്നും വാദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്‍കിയ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാറും പാനും അടക്കമുള്ളവ അബ്ബാസ് ഖാനും റാബിയയും കോടതിയില്‍ സമര്‍പ്പിച്ചു. സര്‍ക്കാര്‍ അധികൃതര്‍ തന്നെ നല്‍കിയ രേഖകളാണെന്ന് നിരീക്ഷിച്ച കോടതി, ഇതില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ മതിയായ രേഖയാണെന്ന് വ്യക്തമാക്കുകയായിരുന്നു.

‘പൗരത്വം തെളിയിക്കാന്‍ വോട്ടര്‍ ഐഡി മതി’ ; ബംഗ്ലാദേശ്‌ നുഴഞ്ഞുകയറ്റക്കാരെന്ന് മുദ്രകുത്തിയവരെ വെറുതെവിട്ട് മുംബൈ കോടതി 
‘അതുതന്നെ കൊണ്ടുനടന്നാല്‍ മതിയല്ലോ’; മോദിയുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ട് ചാലക്കുടിയില്‍ നിന്ന് വിവരാവകാശ അപേക്ഷ 

ലൈവ് ലോ പുറത്തുവിട്ട വിധിന്യായത്തിലെ പ്രധാന ഭാഗം ഇങ്ങനെ. ആധാര്‍, പാന്‍, റേഷന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ പൗരത്വം തെളിയിക്കാന്‍ മതിയായ രേഖകളാകുകയില്ല. കാരണം ഇവ ഒരാളുടെ പൗരത്വവുമായി ബന്ധപ്പെട്ട രേഖകളല്ല. ജനനസര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ പൗരത്വം തെളിയിക്കാന്‍ തക്ക രേഖകളാണ്. എന്നാല്‍ വോട്ടര്‍ ഐഡിയും അതിന് ധാരാളമാണ്. കാരണം ഒരാള്‍ തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ പ്യൂപ്പിള്‍സ് റപ്രസന്റേഷന്‍ ആക്ട് പ്രകാരം, താന്‍ ഒരു ഇന്ത്യന്‍ പൗരനാണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടതുണ്ട്. ഈ സത്യവാങ്മൂലം തെറ്റാണെന്ന് കണ്ടെത്തിയാല്‍ നിയമനടപടിക്ക് വിധേയനാകാന്‍ ബാധ്യസ്ഥനാണെന്നും അയാള്‍ വ്യക്തമാക്കുന്നുണ്ട്. അത്തരത്തില്‍ പരിശോധനകള്‍ക്ക് ശേഷമാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. ഇവിടെ ആരോപണവിധേയരായ രണ്ടുപേരുംതെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരായതിനാല്‍ അത് പൗരത്വ രേഖയായി കണക്കാക്കാം.

Related Stories

No stories found.
logo
The Cue
www.thecue.in