ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; ആശുപത്രിയില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി

ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി; ആശുപത്രിയില്‍ ചോദ്യം ചെയ്യുന്നതിന് അനുമതി

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മുവ്വാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി നല്‍കിയിട്ടുണ്ട്.

ആശുപത്രിയില്‍ രാവിലെ 9 മുതല്‍ 12 വരെയും വൈകിട്ട് 3 മുതല്‍ 5 മണി വരെയും ചോദ്യം ചെയ്യാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഓരോ മണിക്കൂറിലും 15 മിനിറ്റ് ഇടവേള നല്‍കണമെന്നും നിര്‍ദേശമുണ്ട്. 30-ാം തിയതിയാണ് ചോദ്യം ചെയ്യേണ്ടത്. ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാകണം ചോദ്യം ചെയ്യലെന്നും നിര്‍ദേശമുണ്ട്.

ചോദ്യം ചെയ്യുന്നതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്. ചോദ്യം ചെയ്യല്‍ സമയത്ത് മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേ പാടുള്ളു. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും കാണിച്ചായിരുന്നു ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കേസില്‍ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞ് മൊബിലൈസേഷന്‍ അനുവദിച്ചതിലൂടെ കരാറുകാരന് നേട്ടമുണ്ടായതായി വിജിലന്‍സ് കോടതിയില്‍ വാദിച്ചു. നിലവില്‍ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്. ഇബ്രാഹിംകുഞ്ഞ് കാന്‍സര്‍ ചികിത്സയിലാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമായിരുന്നു കോടതിക്ക് ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട്.

Related Stories

No stories found.
logo
The Cue
www.thecue.in