ദ്വീപില്‍ സന്ദര്‍ശക വിലക്ക്, ഇന്റര്‍നെറ്റ് വേഗതയും കുറയുന്നു; പ്രതിഷേധം കനക്കുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് ദ്വീപിലെത്തിയേക്കും

ദ്വീപില്‍ സന്ദര്‍ശക വിലക്ക്, ഇന്റര്‍നെറ്റ് വേഗതയും കുറയുന്നു; പ്രതിഷേധം കനക്കുമ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഇന്ന് ദ്വീപിലെത്തിയേക്കും

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

ഇന്ന് മുതല്‍ ദ്വീപില്‍ സന്ദര്‍ശക വിലക്ക് നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. സന്ദര്‍ശകപാസില്‍ ദ്വീപില്‍ എത്തിയവരോട് ഒരാഴ്ചയ്ക്കകം ദ്വീപ് വിടണമെന്ന് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിട്ടു. ഈ സാഹചര്യത്തില്‍ നിലവില്‍ ലക്ഷദ്വീപിലുള്ള സന്ദര്‍ശകര്‍ നാട്ടിലേക്ക് മടങ്ങി തുടങ്ങും.

അതിനിടെ ലക്ഷദ്വീപില്‍ ഇന്റന്‍നെറ്റ് കണക്ഷന്‍ ശരിയായ രീതിയില്‍ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്റര്‍നെറ്റ് വേഗത കുറയുന്നുവെന്നാണ് ദ്വീപ് നിവാസികള്‍ പരാതി ഉന്നയിക്കുന്നത്.

പുതിയ പരിഷ്‌കാരങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേല്‍ ഇന്ന് ദ്വീപിലെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട

Related Stories

No stories found.
logo
The Cue
www.thecue.in