വിമാനത്തേക്കാള്‍ വേഗത, ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ 'ആദ്യയാത്ര'; പരീക്ഷണഓട്ടം വിജയം

വിമാനത്തേക്കാള്‍ വേഗത, ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ 'ആദ്യയാത്ര'; പരീക്ഷണഓട്ടം വിജയം
Published on

അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പര്‍ലൂപ്പിലൂടെ മനുഷ്യരുടെ ആദ്യ യാത്ര പൂര്‍ത്തിയായി. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലൂടെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ മനുഷ്യരുമായുള്ള ആദ്യയാത്രയാണ് പൂര്‍ത്തിയായതെന്ന് കമ്പനി അറിയിച്ചു. ദുബായ് ആസ്ഥാനമായ ഡിപി വേള്‍ഡ് പ്രധാന നിക്ഷേപകരായ അമേരിക്കന്‍ കമ്പനി വിര്‍ജിന്‍ ദ ഹൈപ്പര്‍ലൂപ്പിന്റെ നേതൃത്വത്തിലാണ് ഹൈപ്പര്‍ലൂപ്പ് യാഥാര്‍ഥ്യമാകാനൊരുങ്ങുന്നത്.

നൊവാഡയിലാണ് പരീക്ഷണ ഓട്ടം നടന്നത്. വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലുച്ചിയന്‍ എന്നിവരായിരുന്നു ആദ്യ സഞ്ചാരികള്‍. മണിക്കൂറില്‍ 172 കിലോമീറ്റര്‍ വേഗതയിലാണ് ഇവര്‍ സഞ്ചരിച്ചത്. ഹൈപ്പര്‍ലൂപ്പ് ട്രെയിനിന് മണിക്കൂറില്‍ 1223 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. 'ചരിത്രം എന്റെ കണ്‍മുന്നില്‍ കണ്ടതില്‍ അതിയായ സന്തോഷമെന്നായിരുന്നു വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാനും ഡി.പി വേള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം പറഞ്ഞത്.

വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ വിമാനത്തേക്കാള്‍ വേഗതയില്‍ ഭൂമിയിലൂടെ തന്നെ സഞ്ചരിക്കാനുള്ള മാര്‍ഗ്ഗമാണ് ഹൈപ്പര്‍ലൂപ്പ്. പല കമ്പാര്‍ട്ട്‌മെന്റുകള്‍ ചേര്‍ന്ന ട്രെയിനിനു പകരം കാപ്‌സൂള്‍ ആകൃതിയിലുള്ള പരസ്പരബന്ധമില്ലാത്ത കമ്പാര്‍ട്ട്‌മെന്റുകള്‍ ഇതിലുണ്ടാകും. വാക്വം ട്യൂബുകളിലൂടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ചക്രങ്ങള്‍ ഇല്ലാത്ത വാഹനങ്ങളാണ് ഹൈപ്പര്‍ലൂപ്പ് സംവിധാനത്തിന്റെ പ്രധാനഘടകം. വാക്വം ട്യൂബുകളിലൂടെ യാത്രചെയ്യുന്നതിനാല്‍ വളരെ കുറച്ച് ഊര്‍ജംമാത്രമേ ആവശ്യമുള്ളൂ. വാഹനം ട്യൂബിന് അകത്തുകൂടി ഓടുന്നതിനാല്‍ കാലാവസ്ഥാ മാറ്റങ്ങള്‍ വാഹനത്തെ ബാധിക്കില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിര്‍ജിന്‍ ദി ഹൈപ്പര്‍ലൂപ്പും ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും ഹൈപ്പര്‍ലൂപ്പ് ഇടനാഴിക്കുള്ള സാധ്യതാ പഠനത്തിനുള്ള ധാരാപത്രത്തില്‍ നേരത്തെ ഒപ്പുവെച്ചിരുന്നു.

Virgin Hyperloop hosts first human ride on new transport system

Related Stories

No stories found.
logo
The Cue
www.thecue.in