എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വിനായകന്‍ രംഗത്ത്

എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വിനായകന്‍ രംഗത്ത്
Published on

എറണാകുളത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നടന്‍ വിനായകന്‍ രംഗത്ത്. ഫെയ്‌സ്ബുക്കിലാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചോദിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ നടന്‍ പങ്കുവെച്ചിരിക്കുന്നത്.

എളമക്കര നോര്‍ത്ത് 33-ാം ഡിവിഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.അനില്‍കുമാര്‍, കത്രികടവ് 64-ാം ഡിവിഷനിലെ സ്ഥാനാര്‍ത്ഥി സോജന്‍ ആന്റണി, കളമശേരി നഗരസഭ 5-ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹാജറ ഉസ്മാന്‍, തൃപ്പൂണിത്തുറ നഗരസഭ 38-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥി ആര്‍.വി.വാസുദേവ് തുടങ്ങിയവരുടെ പ്രചാരണ പോസ്റ്ററുകള്‍ വിനാകന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in