വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം

വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം
Published on

ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. മറ്റൊരു കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ദേശീയപാതയില്‍ തുറവൂര്‍ ജംക്ഷനില്‍ രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറില്‍ പോകുന്നതിനിടെ റോഡിന് കുറുകെ വന്ന മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുകാറുകളുടെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.

logo
The Cue
www.thecue.in