വിജയ് പി നായര്‍ക്കെതിരായ പ്രതിഷേധം:ഭാഗ്യലക്ഷ്മിക്ക് ഉപാധികളോട് മുന്‍കൂര്‍ ജാമ്യം

വിജയ് പി നായര്‍ക്കെതിരായ പ്രതിഷേധം:ഭാഗ്യലക്ഷ്മിക്ക് ഉപാധികളോട് മുന്‍കൂര്‍ ജാമ്യം

Published on

യുട്യൂബിലൂടെ അപകീര്‍ത്തിപ്പെടുത്ത വിഡീയ പോസ്റ്റ് ചെയ്ത വിജയ്.പി.നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഭാഗ്യലക്ഷ്മിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. വിജയ്.പി.നായര്‍ക്കെതിരെയുള്ള പ്രതിഷേധത്തില്‍ ഒപ്പം നിന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

വിജയ്.പി.നായരുടെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി കയ്യേറ്റം ചെയ്തുവെന്നാണ് കേസ്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജാമ്യം അനുവദിച്ചാല്‍ തെറ്റായ സന്ദേശമായിരിക്കും സമൂഹത്തിന് നല്‍കുകയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

അഡീഷണല്‍ സെഷന്‍സ് കോടതി ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായാണ് വിജയ്.പി.നായരുടെ താമസ്ഥലത്ത് പോയതെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാദം.

Vijay P Nair Case Anticipatory Bail for Bhagyalakshmi

logo
The Cue
www.thecue.in