വിജയ് ബാബുവിന്റെ പാസ്സ്‌പോർട്ട് റദ്ദാക്കി; മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന

വിജയ് ബാബുവിന്റെ പാസ്സ്‌പോർട്ട് റദ്ദാക്കി; മറ്റൊരു രാജ്യത്തേക്ക് കടന്നതായി സൂചന
Published on

ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്സ്‌പോർട്ട് കേന്ദ്ര വിദേശകാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.

ഇതോടെ വിജയ് ബാബുവിന്റെ വീസയും റദ്ദാകും. ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് വിജയ് ബാബു കടന്നതായും സൂചനയുണ്ട്.

ഏപ്രില്‍ 24നാണ് ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ വിജയ് ബാബു ബെംഗളുരു വിമാനത്താവളം വഴി ദുബായിലേക്ക് കടന്നത്. പരാതി നല്‍കിയ നടിയുടെ പേര് ലൈവിലൂടെ വെളിപ്പെടുത്തിയതിനും വിജയ് ബാബുവിനെതിരെ കേസുണ്ട്. ഇതിനിടെ വുമണ്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന പേജിലൂടെ മറ്റൊരു ലൈംഗികാതിക്രമ ആരോപണവും വിജയ് ബാബുവിനെതിരെ ഉയര്‍ന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in