വിധി മാതൃകയല്ല, വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിച്ചു; അപ്പീല്‍ പോകുമെന്ന് നടിയുടെ കുടുംബം

വിധി മാതൃകയല്ല, വിജയ് ബാബു സ്വാധീനിക്കാന്‍ ശ്രമിച്ചു; അപ്പീല്‍ പോകുമെന്ന് നടിയുടെ കുടുംബം

ബലാത്സംഗകേസില്‍ നടന്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പരാതിക്കാരിയായ നടിയുടെ കുടുംബം. കോടതി വിധി നിരാശാജനകമാണ്. ഇത്തരം വിധി സമൂഹത്തിന് നല്‍കുന്ന സന്ദേശം ദൂരവ്യാപകഫലം ഉളവാക്കുന്നതാണ്.

വിധി സമൂഹത്തിന് മാതൃകയല്ലെന്നും നടിയുടെ കുടുംബം പറഞ്ഞു. കോടതി വിധിയില്‍ അടുത്ത നടപടി വക്കീലുമായി ആലോചിച്ച് ചെയ്യുമെന്നും നടിയുടെ പിതാവ് പറഞ്ഞു.

വിധി സമൂഹത്തില്‍ ഇത്തരത്തിലുള്ള ആളുകള്‍ എന്തുതോന്നിവാസം കാണിച്ചാലും അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയായി തോന്നാന്‍ സാധ്യതയില്ലേയെന്ന് സംശയമുണ്ടെന്നും പരാതിക്കാരിയുടെ പിതാവ് ആശങ്ക പ്രകടിപ്പിച്ചു.

കേസ് അട്ടിമറിക്കുന്നതിനായാണ് വിജയ് ബാബു നാട് വിട്ടത്. പലതവണ കുടുംബത്തെ സ്വാധീനിക്കാന്‍ ശ്രമം നടത്തി. പരാതി നല്‍കിയ ശേഷം പല സിനിമകളിലും നടിക്ക് അവസരം ലഭിച്ചെങ്കിലും അത് കിട്ടാതിരിക്കാന്‍ വിജയ് ബാബു ശ്രമിച്ചെന്നും കുടുംബം കുറ്റപ്പെടുത്തി.

The Cue
www.thecue.in