
വി.എച്ച്.പി എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുഭാഷ് ചന്ദ് സി.പി.എമ്മില്‍ ചേരും. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വര്‍ഗീയത വളരും തോറും മതേതരത്വം തളരുകയാണ് ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാന ജീവിതം ഇല്ലാതെയാകും, വര്‍ഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്നും പത്രക്കുറിപ്പില്‍ സുഭാഷ് ചന്ദ് പറയുന്നു.
വി.എച്ച്.പി ജില്ലാ പ്രസിഡന്റിന് പുറമെ കേരള ഹൈക്കോടതിയില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സില്‍, തപസ്യ,-തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നയാളാണ്.