വാഹന നമ്പര്‍ ശരിയായി പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പിടിവീഴും, പ്രത്യേക സ്‌ക്വാഡിനെ ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്

വാഹന നമ്പര്‍ ശരിയായി പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പിടിവീഴും, പ്രത്യേക സ്‌ക്വാഡിനെ ഒരുക്കി മോട്ടോര്‍ വാഹന വകുപ്പ്

വാഹന നമ്പര്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ പ്രത്യേക പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ എം.കെ ജയേഷ് നിര്‍ദേശം നല്‍കി.

ജില്ലയിലെ ആറ് സ്‌ക്വാഡുകളാണ് പ്രത്യേക വാഹന പരിശോധന നടത്തുന്നത്. പരിശോധന തുടങ്ങി മൂന്ന് ദിവസത്തിനിടെ 30ഓളം വാഹനങ്ങളാണ് വിവിധ സ്‌ക്വാഡുകള്‍ പിടിച്ചത്. 2,000 മുതല്‍ 5,000 വരെയാണ് പിടിയിലായാല്‍ വാഹന ഉടമയില്‍ നിന്ന് ഈടാക്കുന്ന പിഴ തുക.

2019 ഏപ്രിലിന് മുമ്പ് ഇറങ്ങിയ വാഹനങ്ങളിലാണ് ഇഷ്ടാനുസരണം നമ്പര്‍ എഴുതിയിരിക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍.

2019 ഏപ്രിലിന് ശേഷം ഇറങ്ങിയ നിയപ്രകാരം കാറില്‍ മൂന്നിടത്ത് നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം.

ഹൈ സെക്യൂരിറ്റി നമ്പര്‍ ബോര്‍ഡ് പ്രാവര്‍ത്തികമായതിനാല്‍ ഏപ്രിലിന് ശേഷം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കെല്ലാം ഏകീകൃത സ്വഭാവമാണ്. വാഹനത്തിന് മുമ്പിലും പിറകിലും ഉള്ളതിന് പുറമെ മുന്‍വശത്തെ ഗ്ലാസ്സിലും നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നത്.

ഹൈ സെക്യൂരിറ്റി ബോര്‍ഡുകള്‍ ഘടിപ്പിക്കുന്നുണ്ടെങ്കിലും ഗ്ലാസ്സിലെ നമ്പര്‍ ബോര്‍ഡ് പലരും പ്രദര്‍ശിപ്പിക്കുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in