ഗതാഗത നിയമലംഘനങ്ങള്‍ കൂടുന്നു; നാളെ മുതല്‍ കര്‍ശന പരിശോധന
കടപ്പാട് ന്യൂസ് 18 

ഗതാഗത നിയമലംഘനങ്ങള്‍ കൂടുന്നു; നാളെ മുതല്‍ കര്‍ശന പരിശോധന

വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ബോധവത്കരണം മാത്രമായതോടെ നിയമലംഘനങ്ങള്‍ വ്യാപകമായതോടെയാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. ഗതാഗത സെക്രട്ടറിയും കമ്മീഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ഗതാഗത നിയമലംഘനങ്ങള്‍ കൂടുന്നു; നാളെ മുതല്‍ കര്‍ശന പരിശോധന
‘മനുഷ്യരെ ആള്‍നൂഴികളില്‍ കൊല്ലപ്പെടാന്‍ വിടുന്നത് ലോകത്ത് ഇന്ത്യയില്‍ മാത്രം’; ‘തൊട്ടുകൂടായ്മ’യിലും ആഞ്ഞടിച്ച് സുപ്രീം കോടതി 

നിയമലംഘനങ്ങള്‍ കണ്ടെത്തിയാലും പോലീസ് പിഴ ഈടാക്കില്ല. റിപ്പോര്‍ട്ട് കോടതിക്ക് കൈമാറും. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാലാണിത്. പിഴ അടയ്ക്കാനാവുമ്പോഴേക്കും തുക സംബന്ധിച്ച് തീരുമാനമാകുമെന്നാണ് കണക്കു കൂട്ടല്‍.

ഗതാഗത നിയമലംഘനങ്ങള്‍ കൂടുന്നു; നാളെ മുതല്‍ കര്‍ശന പരിശോധന
‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍

മോട്ടോര്‍ വാഹനനിയമ പ്രകാരം നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തിയിരുന്നു. ഓണക്കാലത്താണ് ഇതില്‍ ഇളവ് അനുവദിച്ചത്. ഇതോടെ നിയമലംഘനങ്ങള്‍ കൂടിയെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.

ഗതാഗത നിയമലംഘനങ്ങള്‍ കൂടുന്നു; നാളെ മുതല്‍ കര്‍ശന പരിശോധന
‘ഞാന്‍ ആത്മഹത്യ ചെയ്താലെങ്കിലും?’; ചിന്മയാനന്ദിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ബലാത്സംഗപരാതി നല്‍തിയ വിദ്യാര്‍ത്ഥിനി

ഈ മാസം 21ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും. പിഴത്തുകയില്‍ സംസ്ഥാനത്തിന് സംസ്ഥാനത്തിന് കഴിയുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതില്‍ നിയമവകുപ്പിന്റെ അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in