കിഫ്ബിയില്‍ അന്വേഷണത്തിന് ഇഡിക്ക് അധികാരമില്ല; തോമസ് ഐസക്കിന് ലഭിച്ച നോട്ടീസില്‍ പ്രസക്തിയില്ലെന്ന് വി.ഡി സതീശന്‍

കിഫ്ബിയില്‍ അന്വേഷണത്തിന് ഇഡിക്ക് അധികാരമില്ല; തോമസ് ഐസക്കിന് ലഭിച്ച നോട്ടീസില്‍ പ്രസക്തിയില്ലെന്ന് വി.ഡി സതീശന്‍

കിഫ്ബിയില്‍ അന്വേഷണത്തിന് ഇഡിക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ല. എന്നാല്‍ തോമസ് ഐസക്കിന് ലഭിച്ച നോട്ടീസില്‍ പ്രസക്തിയില്ലെന്നുമാണ് വി.ഡി സതീശന്റെ പ്രതികരണം.

കിഫ്ബിയിലെ ഇ.ഡി നടപടിയെക്കുറിച്ച് ഞങ്ങള്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കിഫ്ബി സര്‍ക്കാരിന്റെ ബാധ്യതയായി മാറും. ഭരണഘടനാപരമായി അതിന്റെ നടപടികള്‍ ശരിയല്ല. പുറത്തുനിന്നെടുക്കുന്ന കടം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ ഉറപ്പാണ്. ഞങ്ങളുടെ ആദ്യം മുതലുള്ള നിലപാട് ആണ് ഇതെന്നും സതീശന്‍ പറഞ്ഞു.

കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ഇ.ഡിക്ക് അതില്‍ നിയമാധികാരവും ഇല്ല. കള്ളപ്പണ ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ടാണ് അവരുടെ അധികാര പരിധി.

കള്ളപ്പണമല്ല, കൂടുതല്‍ പലിശയ്ക്ക് കടമെടുത്ത നടപടിയുടെ പേരിലാണ് ആരോപണം. മസാല ബോണ്ട് എടുത്ത സംഭവം ഇ.ഡിയുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നാണ് തന്റെ വിശ്വാസമെന്നും തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയതില്‍ ഒരു പ്രസക്തിയില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in