കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രി: സിപിഎം കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.ഡി സതീശന്‍

കന്റോണ്‍മെന്റ് ഹൗസിലേക്ക് ക്രിമിനലുകളെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രി: സിപിഎം കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് വി.ഡി സതീശന്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ച് പറഞ്ഞിട്ടാണ് അവര്‍ക്ക് ജാമ്യം കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധ നടപടികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

സി.പി.ഐ.എം കേരളത്തില്‍ മനപൂര്‍വം കലപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അമ്പലപ്പുഴ സി.പി.ഐ.എം എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയം റോഡിലിറങ്ങിയാല്‍ ഞങ്ങളുടെ കൈക്കരുത്ത് അറിയും എന്നാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കും ഒരു പാര്‍ട്ടിയുടെ പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും ഒരു എം.എല്‍.എ ഇങ്ങനെ പറയുന്നത്.

കോഴിക്കോട് തിക്കോടിയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യം വീട്ടില്‍ കയറി കൊത്തിക്കീറും എന്നും എന്നാണ്. കൃപേഷിനെയും ശരത് ലാലിനെയും ഷുഹൈബിനെയും ഓര്‍മയില്ലേ എന്നാണ് ചോദിക്കുന്നത്. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യവും ഇതും തമ്മില്‍ എന്താണ് വ്യത്യാസമുള്ളതെന്നും സതീശന്‍ ചോദിച്ചു.

വി.ഡി. സതീശന്റെ വാക്കുകള്‍

പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമനിലുകളെ പറഞ്ഞുവിട്ട കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന പേരാണ് ചരിത്രത്തില്‍ പിണറായി വിജയന് ലഭ്യമാകാന്‍ പോകുന്നത്. ഇത് എവിടെയെങ്കിലും കേട്ട് കേള്‍വിയുള്ള കാര്യമാണോ. എന്നിട്ട് അവരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെ വിളിച്ച് പറഞ്ഞിട്ടാണ് അവര്‍ക്ക് ജാമ്യം കൊടുക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് നിയമവിരുദ്ധ നടപടികളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അവിടെ നിന്നാണ് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് പ്രകടനം നടത്താന്‍ നിര്‍ദേശിക്കുന്നതും അവിടെ നിന്നാണ് അതിക്രമിച്ച് വീട് കയറാന്‍ ആവശ്യപ്പെടുന്നതും അങ്ങനെ കയറിയവര്‍ക്ക് ജാമ്യം കൊടുക്കാന്‍ പറയുന്നതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. അമിതാധികാര ശക്തികള്‍ മുഖ്യമന്ത്രിയുട ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ മുഖ്യമന്ത്രിയെയും കൊണ്ടേ പോവുകയുള്ളു.

സിപിഐഎം കേരളത്തില്‍ മനപൂര്‍വം കലപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അമ്പലപ്പുഴ സിപിഐഎം എം.എല്‍.എ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയം റോഡിലിറങ്ങിയാല്‍ ഞങ്ങളുടെ കൈക്കരുത്ത് അറിയും എന്നാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആയിരിക്കും ഒരു പാര്‍ട്ടിയുടെ പ്രസിഡന്റിനോടും പ്രതിപക്ഷ നേതാവിനോടും ഒരു എം.എല്‍.എ ഇങ്ങനെ പറയുന്നത്.

കോഴിക്കോട് തിക്കോടിയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തില്‍ വിളിച്ച മുദ്രാവാക്യം വീട്ടില്‍ കയറി കൊത്തിക്കീറും എന്നും എന്നാണ്. കൃപേഷിനെയും ശരത് ലാലിനെയും ഷുഹൈബിനെയും ഓര്‍മയില്ലേ എന്നാണ് ചോദിക്കുന്നത്. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യവും ഇതും തമ്മില്‍ എന്താണ് വ്യത്യാസം ?

രക്തസാക്ഷികളെ ഉണ്ടാക്കാന്‍ ശ്രമം നടത്തുകയാണ് സി.പി.ഐ.എം ശ്രമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in