'നടന്‍ സംസാരിക്കുന്നത് മദ്യപിച്ച് ലക്കുകെട്ടെന്ന് പറഞ്ഞത് പൊലീസ്'; എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കേണ്ടെന്ന് വി.ഡി.സതീശന്‍

'നടന്‍ സംസാരിക്കുന്നത് മദ്യപിച്ച് ലക്കുകെട്ടെന്ന് പറഞ്ഞത് പൊലീസ്'; എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കേണ്ടെന്ന് വി.ഡി.സതീശന്‍

ഇന്ധനവിലവര്‍ധനവിനെതിരെ കോണ്‍ഗ്രസ് തിങ്കളാഴ്ച നടത്തിയ വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തല്ലിതകര്‍ത്ത വിഷയം നിയമസഭയില്‍. എങ്ങനെ സമരം നടണമെന്ന് കോണ്‍ഗ്രസിനെ സി.പി.എം പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. പൊലീസുകാരാണ് ജോജു ജോര്‍ജ് മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞതെന്നും വി.ഡി.സതീശന്‍ ആരോപിച്ചു.

ജോജു ജോര്‍ജിനെ കോണ്‍ഗ്രസുകാര്‍ മദ്യപാനിയായി ചിത്രീകരിച്ചത് ശരിയായില്ലെന്നും, അതേകുറിച്ച് പ്രതിപക്ഷ നേതാവ് അന്വേഷിക്കണമെന്നും, അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. സിനിമാതാരത്തെ വഴിതടഞ്ഞതും വണ്ടി അടിച്ചു തകര്‍ത്തതും ആരാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാലും ചോദിച്ചു. ഇതൊക്കെ ചെയ്തിട്ട് നടന്‍ മദ്യപിച്ചതായി കപട പ്രചരണം നടത്തുകയാണെന്നും ധനമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കേരളത്തില്‍ അക്രമസമര പരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസ് സമരത്തെ വിമര്‍ശിക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രതികരണം. എങ്ങനെ സമരം നടത്തണമെന്ന് സി.പി.എം പഠിപ്പിക്കണ്ട. എന്തിന് വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടന്‍ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞത്. എന്ത് സാഹചര്യത്തിലാണ് നടന്‍ ബഹളമുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in