സഭയില്‍ പോരുണ്ടാക്കാന്‍ ഭരണകക്ഷി ശ്രമിച്ചെന്ന് വി.ഡി സതീശന്‍; സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

സഭയില്‍ പോരുണ്ടാക്കാന്‍ ഭരണകക്ഷി ശ്രമിച്ചെന്ന് വി.ഡി സതീശന്‍; സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം

സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. നിയമസഭയില്‍ മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ പ്രതിപക്ഷത്തിനെതിരെ മുദ്രാവാക്യം വിളികളും ആക്രോശവുമായി പ്രതിപക്ഷത്തിന്റെ അവകാശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു.

''വളരെ പ്രകോപനപരമായ മുദ്രാവാക്യമാണ് മന്ത്രിമാരടക്കമുള്ള ആളുകള്‍ ഇന്ന് സഭയില്‍ വിളിച്ച് കൊടുത്തത്. സഭയില്‍ പോരിന്റെ അന്തരീക്ഷം ഉണ്ടാക്കാനാണ് മന്ത്രിമാരടക്കമുള്ള ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചത്. നിയമസഭയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ മുതിര്‍ന്നത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് സഭ നടപടികള്‍ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചത്,'' വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വി.ഡി സതീശന്റെ വാക്കുകള്‍

പൊലീസിന്റെ ഒത്താശയോട് കൂടി സര്‍ക്കാരിന്റെ അറിവോടെ നടന്ന സംഭവത്തില്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന നോട്ടീസാണ് ഞങ്ങള്‍ കൊടുത്തിരുന്നത്. വലിയ പ്രതിഷേധങ്ങള്‍ ഉണ്ടാകുന്ന സമയത്ത് ഒരിക്കലും ഇല്ലാത്ത വിധത്തില്‍ ഭരണകക്ഷിയുടെ ഭാഗത്ത് നിന്നും മന്ത്രിമാരുള്‍പ്പെടെയുള്ള ആളുകള്‍ മുദ്രാവാക്യം വിളികളും ആക്രോശങ്ങളുമായി പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ, ശബ്ദത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയിട്ടുള്ള ശ്രമമാണ് ഇന്ന് നിയമസഭയില്‍ നടന്നത്.

വളരെ പ്രകോപനം നിറഞ്ഞ മുദ്രാവാക്യമാണ് മന്ത്രിമാരടക്കമുള്ള ആളുകള്‍ ഇന്ന് വിളിച്ച് കൊടുത്തത്. സഭയില്‍ പോരിന്റെ അന്തരീക്ഷം ഉണ്ടാക്കാനാണ് മന്ത്രിമാരടക്കമുള്ള ഭരണകക്ഷി അംഗങ്ങള്‍ ശ്രമിച്ചത്. നിയമസഭയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ മുതിര്‍ന്നത് ഭരണപക്ഷമാണ്. അതുകൊണ്ടാണ് സഭ നടപടികള്‍ സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചത്. ര

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചത് ഗൗരവതരമായ സംഭവമാണ്. സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോട് കൂടി തന്നെയാണ് ആക്രമണം. മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫില്‍പ്പെട്ട ഒരാളുടെ നേതൃത്വത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത്. പക്ഷേ ഇന്നലെ രാത്രിവരെ സ്റ്റാഫില്‍പ്പെട്ട അയാളെ ഇതുവരെ കേസില്‍ പ്രതിയാക്കിയിട്ടില്ല.

എസ്.എഫ്.ഐ. നേതാവ് ജീപ്പില്‍ ഇരുന്ന് പറഞ്ഞ പോലെ ഞങ്ങള്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്നുള്ള ആളുകള്‍ മാത്രം പ്രതികളായാല്‍ മതിയെന്ന നിലപാടാണ്. ഇന്നലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊലീസിനെ വിരട്ടുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in