വായു ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു, വീണ്ടും ഇന്ത്യന്‍ തീരത്തേക്കെന്ന് സൂചന 

വായു ചുഴലിക്കാറ്റിന്റെ ദിശ മാറുന്നു, വീണ്ടും ഇന്ത്യന്‍ തീരത്തേക്കെന്ന് സൂചന 

ചുഴലിക്കാറ്റിന്റെ തീവ്രത കുറയും 

വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന വായു ചുഴലിക്കാറ്റിന് ദിശാമാറ്റം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ത്യന്‍ തീരത്തേക്ക് മടങ്ങിയെത്തിയേക്കാമെന്ന് കേന്ദ്ര ഭൗമ ശാസ്ത്ര വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. വായു ചുഴലിക്കാറ്റിന്റെ തീവ്രത കുറയും. എന്നാല്‍ കനത്ത മഴയും കാറ്റും ഉണ്ടാകും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രം അറിയിക്കുന്നത്. കാറ്റിന്റെ സഞ്ചാര വഴി നിരീക്ഷിക്കുന്നുണ്ട്

വായു ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്ന് ഗുജറാത്ത്, മുംബൈ, ഗോവ തീരങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കേരളത്തിന്റെ തീരത്ത് കൂറ്റന്‍ തിരമാലകളുണ്ടാകുമെന്ന് സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനുള്ള നിയന്ത്രണം തുടരുകയാണ്.

അറബിക്കടലില്‍ രുപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരങ്ങളില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുള്ള മുന്നറിയിപ്പ്. എന്നാല്‍ ദിശയില്‍ മാറ്റം വരികയും വടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുകയായിരുന്നു. ചുഴലിക്കാറ്റ് അടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആ മേഖലയില്‍ നിന്ന് മൂന്ന് ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ദേശീയ ദുരന്തനിവാരണ സേനയിലെ 2250 പേരടുന്ന സംഘത്തേയും കരസേനയിലെ 700 പേരെയും രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in