പോത്തന്നൂരില്‍ നിന്ന് വാരിയന്‍കുന്നന്റെ കുടുംബമെത്തി; സംസാരത്തിനിടെ കണ്ണ് നനഞ്ഞ് കുടുംബം

പോത്തന്നൂരില്‍ നിന്ന് വാരിയന്‍കുന്നന്റെ കുടുംബമെത്തി; സംസാരത്തിനിടെ കണ്ണ് നനഞ്ഞ് കുടുംബം

Published on

റമീസ് മുഹമ്മദ് രചിച്ച ' സുല്‍ത്താന്‍ വാരിയന്‍കുന്നന്‍' പുസ്ത പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ കോയമ്പത്തൂരിലെ പോത്തന്നൂരില്‍ വാരിയന്‍കുന്നന്റെ കുടുംബമെത്തി. കുഞ്ഞഹമ്മദ് ഹാജിയുടെ മകന്‍ വീരാവുണ്ണിയുടെ പേരമക്കളാണ് എത്തിയത്.

ഖദീജ, മുഹമ്മദ്, മൊയ്തീന്‍, ഫാത്തിമ, എന്നിവരാണ് വീരാവുണ്ണിയുടെ മക്കള്‍. ഖദീജയുടെ മകന്‍ സാജിദ്, മുഹമ്മദിന്റെ മകള്‍ ഹാജറ, ഭര്‍ത്താവ് സുലൈമാന്‍, മക്കളായ നാസര്‍, റാഫി, ജമീല എന്നിവര്‍ ഉള്‍പ്പെടെ 35 പേരാണ് വ്യാഴാഴ്ച മലപ്പുറത്ത് എത്തിയത്.

വ്യാഴാഴ്ചയാണ് ആദ്യമായി അദ്ദേഹത്തിന്റെ ചിത്രം പുറത്തുവരുന്നത്. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടതിന് ശേഷം രൂപ സാദ്യശ്യമുള്ളതായി അറിയിച്ചിരുന്നു.

വല്യുപ്പയുടെ പിതാവിനെക്കുറിച്ച് വല്യുപ്പ പറഞ്ഞു തന്ന ഓര്‍മ്മകള്‍ ചരിത്രമാകുന്നതില്‍ സന്തോഷമുണ്ടെന്ന് സംസാരത്തിനിടെ ഹാജറ പറഞ്ഞു.

കണ്ഠമിടറിയാണ് വല്യുപ്പ പറഞ്ഞ് കൊടുത്ത ഓര്‍മ്മകള്‍ ഹാജറ പറഞ്ഞത്. വ്യാഴാഴ്ച കേരളത്തിലെത്തിയ ഇവര്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്ന കോട്ടക്കുന്ന് സന്ദര്‍ശിച്ചിരുന്നു. ഞായറാഴ്ച കുടുംബം പോത്തന്നൂരിലേക്ക് മടങ്ങും

logo
The Cue
www.thecue.in