ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെയാണ് നിറപുഞ്ചിരി;ഷാഹിദ കമാലിന്റെ വണ്ടിപ്പെരിയാര്‍ സെല്‍ഫിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെയാണ് നിറപുഞ്ചിരി;ഷാഹിദ കമാലിന്റെ വണ്ടിപ്പെരിയാര്‍ സെല്‍ഫിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാലിന്റെ വണ്ടിപ്പെരിയാര്‍ സെല്‍ഫിയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ കെ.എസ് ശബരീനാഥനും രാഹുല്‍ മാങ്കുട്ടത്തിലും. വണ്ടിപ്പെരിയാറില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്ന വനിതാ കമ്മീഷന്‍ അംഗം ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെപ്പോലെയാണ് പെരുമാറുന്നതെന്ന് ഇരുവരും പറഞ്ഞു.

വനിത കമ്മീഷനംഗമായൊരാള്‍ പീഢിപ്പിച്ച് കൊന്നു കളഞ്ഞ പിഞ്ചോമനയുടെ ശവകുടീരത്തിലേക്ക് പോകുമ്പോള്‍ പിക്‌നികിന് പോകുന്ന കണക്കെ ചിരിച്ചിരിക്കുന്ന ചിത്രം പങ്കുവെക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ ചോദിച്ചു.

ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ 'സംഭവസ്ഥലം വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു' എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമ്മീഷന്‍ അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. നാട്ടുകാരെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ശബരീനാഥന്‍ പറഞ്ഞു. ഷാഹിദാ കമാലിന്റെ സെല്‍ഫിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ ചിത്രം അവര്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കിയിരുന്നു.

ശബരീനാഥന്‍ പറഞ്ഞത്

വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ ഒരു നരാധമന്‍ കൊലപ്പെടുത്തിയത് കേരളത്തിലെ പൊതുസമൂഹം അറിഞ്ഞിട്ട് ഒരാഴ്ചയില്‍ കൂടുതലാകുന്നു. പ്രതി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് സംസ്ഥാന വനിതാ കമ്മീഷന്‍ സ്വാഭാവികമായും ഇതുവരെ ഒന്നും ചെയ്തിട്ടില്ല.

ഈ കൊലപാതകം ചര്‍ച്ചയായപ്പോള്‍ 'സംഭവസ്ഥലം വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു' എന്ന വാര്‍ത്ത വരാന്‍ വേണ്ടിയായിരിക്കും ഒരു കമ്മീഷന്‍ അംഗം കുറച്ചുമുമ്പ് വണ്ടിപ്പെരിയാറിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.നാട്ടുകാരെ അറിയിക്കാന്‍ ഫേസ്ബുക്കില്‍ ഹൈറേഞ്ചിലേക്ക് പോകുന്ന ടൂറിസ്റ്റിനെ പോലെ നിറപുഞ്ചിരിയുള്ള സെല്‍ഫി പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്രയും സെന്‍സിറ്റീവിറ്റിയില്ലാത്ത/ ആര്‍ദ്രതയില്ലാത്ത വനിത കമ്മിഷന്‍ അംഗങ്ങളെ കേരളജനത ഇനി സഹിക്കേണ്ടതുണ്ടോ? Utterly disrespectful and cruel.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം

തലക്കെട്ട് കണ്ടപ്പോള്‍ ഇടുക്കിയുടെ മഞ്ഞ് നുകരാന്‍ മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോകാനുള്ള തയ്യാറെടുപ്പിലായിരിക്കും ഷാഹിദ കമാലെന്നാണ് ആദ്യ നോട്ടത്തില്‍ എനിക്ക് തോന്നിയത്.

എന്നാല്‍ അതായിരുന്നില്ല. വണ്ടിപ്പെരിയാറിലെ കുഞ്ഞിന്റെ പിഞ്ചിളം ദേഹമടക്കം ചെയ്ത മണ്ണിലേക്കായിരുന്നു അവര്‍ പോകുന്നതെന്ന് ആ വാക്കുകള്‍ കണ്ടപ്പോഴാണ് മനസ്സിലായത്. അക്ഷരങ്ങള്‍ക്ക് പോലും കൂര്‍ത്ത തേറ്റകളായിരുന്നുവപ്പോള്‍, വനിത കമ്മീഷനംഗമായൊരാള്‍ പീഢിപ്പിച്ച് കൊന്നു കളഞ്ഞ പിഞ്ചോമനയുടെ ശവകുടീരത്തിലേക്ക് പോകുമ്പോള്‍ പിക്‌നികിന് പോകുന്ന കണക്കെ ചിരിച്ചിരിക്കുന്ന ചിത്രം പങ്കുവെക്കുന്നതിന്റെ അര്‍ത്ഥമെന്താണ്. വനിതാ കമ്മീഷനദ്ധ്യക്ഷയടക്കമുള്ളവരുടെ 'ബോധ നിലവാരത്തെക്കുറിച്ച് ' നാം പലകുറി ആശങ്ക പങ്കു വെച്ചതാണ്.

സോഷ്യല്‍ വര്‍ക്കില്‍ നിങ്ങള്‍ നേടിയെന്നവകാശപ്പെടുന്ന ഡോക്ടറേറ്റ് ബിരുദം പോലും തലതാഴ്ത്തിയിരിക്കാം. ആ മാതാപിതാക്കളുടെ നിലവിളി ഇപ്പോഴും കാതില്‍ വന്നലക്കുന്നുണ്ട്.

നിങ്ങള്‍ വണ്ടിപ്പെരിയാറിലെ സങ്കടം തളം കെട്ടിയ ആ വീട്ടില്‍ പോയി ഇതുപോലെ ചിരിച്ചിരിക്കരുത്. സഖാവ് അര്‍ജ്ജുന്‍ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ ആ ആറു വയസ്സുകാരി കുഞ്ഞിന്റെ ചിരി മായാത്ത അവളുടെ ഉറ്റവര്‍ക്ക് നിങ്ങളുടെ ചിരി ക്രൂരമായി തോന്നാം.

Related Stories

No stories found.
logo
The Cue
www.thecue.in