ഇതേ അഭിപ്രായമാണോ ബഹ്‌റയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പിണറായിക്കുള്ളത്? : വിടി ബല്‍റാം 

ഇതേ അഭിപ്രായമാണോ ബഹ്‌റയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പിണറായിക്കുള്ളത്? : വിടി ബല്‍റാം 

‘സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ’ അപമാനിക്കലാണോ എന്ന് വിടി ബല്‍റാം

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഡിജിപിക്ക് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയതിനെതിരെ വിടി ബല്‍റാം എംഎല്‍എ. ഗുജറാത്ത് കലാപത്തില്‍ സംരക്ഷിച്ചതിന് മോദിയും അമിത് ഷായും നല്‍കിയ പ്രത്യുപകാരമാണ് ലോക്‌നാഥ് ബഹ്‌റയുടെ ഡിജിപി പദവി എന്ന് ആരോപിച്ചപ്പോള്‍ ഇല്ലാത്ത കേസ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്ന് പറഞ്ഞപ്പോള്‍ വന്നത് എങ്ങനെയാണെന്ന് ബല്‍റാം ചോദിക്കുന്നു. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെപോലെ എന്ന് പറഞ്ഞാല്‍ അപമാനിക്കലാണോ എന്നും ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു.

വി ടി ബല്‍റാമിന്റെ പ്രതികരണം

സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുന്നു എന്ന് ആരോപിച്ചു എന്നതിന്റെ പേരില്‍ കെപിസിസി പ്രസിഡണ്ടും മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ദീര്‍ഘകാലം പാര്‍ലമെന്റംഗവുമായിരുന്ന ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്ത്വം നല്‍കുന്ന ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നു!

എത്ര വലിയ ഒരു അധികാര ദുര്‍വ്വിനിയോഗമാണ് ഈ സിപിഎം സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്! 'സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക' എന്നത് ഇത്ര വലിയ ഒരു അധിക്ഷേപമായിട്ടാണ് ഈ സര്‍ക്കാര്‍ കാണുന്നതെന്നത് ഏതായാലും കൗതുകകരമാണ്. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനങ്ങളുടെ പേരില്‍ ഇങ്ങനെ കേസെടുത്ത് പ്രോസിക്യൂട്ട് ചെയ്യുന്ന ഒരു കീഴ്വഴക്കം തുടങ്ങി വച്ചാല്‍ അത് എവിടെച്ചെന്ന് നില്‍ക്കുമെന്ന് പിണറായി സര്‍ക്കാരിന് വല്ല ധാരണയുമുണ്ടോ? ഇലക്ഷന്‍ കമ്മീഷനെതിരെ ആരോപണമുന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണനെതിരെയും റവന്യൂ ഉദ്യോഗസ്ഥരെ പുലഭ്യം പറയുന്ന എം എം മണിക്കെതിരെയും സമാനമായ രീതിയില്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കുമോ? അതോ ബെഹ്‌റ മാത്രമാണോ ഈ സര്‍ക്കാരിന് പ്രിയപ്പെട്ട ഏക ഉദ്യോഗസ്ഥന്‍?

ബെഹ്‌റയേക്കുറിച്ച് ഇതിനേക്കാള്‍ എത്രയോ ഇരട്ടി ഗൗരവമുള്ള വിമര്‍ശനം 2018ല്‍ ഇതേ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയിട്ടുണ്ടല്ലോ. ബെഹ്‌റ എന്‍ഐഎ യില്‍ ഉദ്യോഗസ്ഥനായിരുന്ന കാലത്താണ് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായ ഇസ്രത്ത് ജഹാന്‍ കൊലക്കേസില്‍ അമിത് ഷായേയും നരേന്ദ്ര മോദിയേയും സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അതിന്റെ പ്രത്യുപകാരമായി മോദിയുടെ ശുപാര്‍ശയില്‍ ലഭിച്ചതാണ് ഇപ്പോഴത്തെ ഡിജിപി സ്ഥാനമെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നുവല്ലോ? അതിനെതിരെ കേസിന് പോവാന്‍ തോന്നാതിരുന്ന ബെഹ്‌റയാണ് ഇപ്പോള്‍ ഉമ്മാക്കി കാട്ടാന്‍ നോക്കുന്നത്.

മോദിയേയും ഷായേയും കൊലക്കേസില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചു എന്നത് അഭിമാനമായും സിപിഎം ബ്രാഞ്ച് സെക്രട്ടറിയേപ്പോലെ പെരുമാറുക എന്നത് കൊടിയ അപമാനമായും കാണാന്‍ ലോകനാഥ് ബെഹ്‌റക്കുള്ള സ്വാതന്ത്ര്യത്തെ മാനിക്കുന്നു. എന്നാല്‍ ഇതേ അഭിപ്രായം തന്നെയാണ് അദ്ദേഹത്തിന്റെ കേരളത്തിലെ ലോക്കല്‍ ഗാര്‍ഡിയനായ പിണറായി വിജയനുമുള്ളത് എന്നാണ് സര്‍ക്കാരിന്റെ ഈ പ്രോസിക്യൂഷന്‍ അനുമതി തെളിയിക്കുന്നത്.

ഇതേ അഭിപ്രായമാണോ ബഹ്‌റയുടെ ലോക്കല്‍ ഗാര്‍ഡിയന്‍ പിണറായിക്കുള്ളത്? : വിടി ബല്‍റാം 
സംസ്ഥാനത്ത് ഫ്‌ളക്‌സിന് നിരോധനം; മറികടന്നാല്‍ പിഴ,വീണ്ടും ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും 

അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രിയും അനുമതി തേടിയ ഡിജിപിയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ വായ്മൂടിക്കെട്ടുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയാ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. നരേന്ദ്രമോദിയുടെ തെറ്റായ അതേ വഴികളിലൂടെയാണ് പിണറായി വിജയന്‍ സഞ്ചരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ പരാജയം ക്രമസമാധാനപാലന രംഗത്താണെന്നും ഉമ്മന്‍ ചാണ്ടി.

തനിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് കാട്ടിയാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുമതി തേടിയത്. പോസ്റ്റ് വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡിജിപിയെ വിമര്‍ശിച്ചത്. ഇടത് സംഘടനയ്ക്ക് പോസ്റ്റല്‍ വോട്ടുകള്‍ അനുകൂലമാക്കാന്‍ ലോക്‌നാഥ് ബഹ്‌റ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പെരുമാറുന്നുവെന്നായിരുന്നു പരാമര്‍ശം. ഏപ്രില്‍ പതിനാലിനായിരുന്നു പ്രതികരണം. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് അങ്ങേയറ്റം അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണെന്നും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കാട്ടിയാണ് ബഹ്‌റ പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതി തേടിയത്.

Related Stories

No stories found.
logo
The Cue
www.thecue.in