നേമത്തെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം: വി ശിവന്‍കുട്ടി

നേമത്തെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം: വി ശിവന്‍കുട്ടി

നേമം മണ്ഡലം ബി.ജെ.പിയുടെ കയ്യില്‍ നിന്ന് തിരിച്ചു പിടിച്ചിട്ട് ഒരു വര്‍ഷമായെന്ന് ഓര്‍മിപ്പിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്‌സ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരു വര്‍ഷമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. നേമം മണ്ഡലത്തിലെ കാവിക്കറ കഴുകിക്കളഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം എന്നാണ് മന്ത്രിയുടെ പ്രസ്താവന.

2016ലെ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആയിരുന്ന ഒ. രാജഗോപാല്‍ ആയിരുന്നു വിജയിച്ചത്. ബി.ജെ.പി കേരളത്തില്‍ ആദ്യമായി അക്കൗണ്ട് തുറന്നത് നേമത്താണ് എന്ന പ്രത്യേകതയും ആ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നു.

ഇത്തവണ രാജഗോപാലിന് പകരം കുമ്മനം രാജശേഖരനെ ആയിരുന്നു ബി.ജെ.പി നേമത്ത് മത്സരിപ്പിച്ചത്. ഒ രാജഗോപാല്‍ 8671 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചതെങ്കില്‍ 2021ല്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തേക്ക് പോകുകയായിരുന്നു.