ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും, ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വി ശിവന്‍കുട്ടി

ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും, ഗേള്‍സ്-ബോയ്‌സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ബോയ്‌സ് ഗേള്‍സ് ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഗേള്‍സ്, ബോയ്‌സ് സ്‌കൂള്‍ മാറ്റാന്‍ പി.ടി.എ തീരുമാനം മതി. കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

പി.ടി.എ തീരുമാനിച്ചാല്‍ മിക്‌സഡ് സ്‌കൂളിന് അംഗീകാരം നല്‍കും. അതേസമയം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നിര്‍ബന്ധമാക്കണമെന്ന തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടതും പി.ടി.എ ആണ്. പല സംഘടനകളും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിലെ സ്‌കൂള്‍ സമയത്തില്‍ മാറ്റംവരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി-പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും ഹയര്‍ സെക്കണ്ടറി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയുമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മോഡല്‍ പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in