വി.ആര്‍ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടര്‍; ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല

വി.ആര്‍ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടര്‍;  ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല

വി.ആര്‍ കൃഷ്ണ തേജ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ ശേഷമാണ് കൃഷ്ണ തേജയെ നിയമിച്ചത്. എന്നാല്‍ ചുമതല കൈമാറാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ എത്തിയില്ല.

ശ്രീറാം വെങ്കിട്ടരാമന് സപ്ലൈകോ ജനറല്‍ മാനേജരായാണ് നിയമനം നല്‍കിയത്. സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി പ്രവര്‍ത്തിക്കേണ്ടത്. പ്രളയകാലത്ത് ആലപ്പുഴ സബ് കളക്ടറായി പ്രവര്‍ത്തിച്ച ആളാണ് കൃഷ്ണ തേജ.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ മദ്യലഹരിയില്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വലിയ പ്രതിഷേധം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീറാമിനെ സപ്ലൈകോ ജനറല്‍ മാനേജരായി നിയമിച്ചത്.

Related Stories

No stories found.
The Cue
www.thecue.in