'പിണറായി സര്‍ക്കാരിന്റെ ഭരണം ഭീകരര്‍ക്ക് സ്വര്‍ഗതുല്യം', ധിക്കാരിയായ മുഖ്യമന്ത്രി വായടച്ചിരിക്കുന്നുവെന്ന് വി മുരളീധരന്‍

'പിണറായി സര്‍ക്കാരിന്റെ ഭരണം ഭീകരര്‍ക്ക് സ്വര്‍ഗതുല്യം',  ധിക്കാരിയായ മുഖ്യമന്ത്രി വായടച്ചിരിക്കുന്നുവെന്ന് വി മുരളീധരന്‍
Published on

എന്‍ഐഎ കേരളത്തില്‍ നിന്ന് ഖായിദ ഭീകരരെ പിടികൂടിയ സംഭവത്തില്‍ സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. പിണറായി സര്‍ക്കാരിന്റെ ഭരണം ഭീകരര്‍ക്ക് സ്വര്‍ഗതുല്യമാണെന്ന് ട്വീറ്റില്‍ മുരളീധരന്‍ ആരോപിക്കുന്നു.

'സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം ഭീകരര്‍ക്കും രാജ്യവിരുദ്ധ ശക്തികള്‍ക്കും സുരക്ഷിതവും സ്വര്‍ഗ തുല്യവുമാക്കിയിരിക്കുന്നു. ധിക്കാരിയും ഉത്തരവാദിത്തമില്ലാത്തതുമായ കേരളത്തിന്റെ മുഖ്യമന്ത്രി വായടച്ച് ഇരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സ്വന്തം നാട്ടിലുള്ള ഭീകരരെയും സംരക്ഷിക്കാനുള്ള തിരക്കിലാണ്', ട്വീറ്റില്‍ മുരളീധരന്‍ ആരോപിച്ചു.

കേരളത്തില്‍ നിന്നും വെസ്റ്റ് ബംഗാളില്‍ നിന്നുമായി 9 ഭീകരരെ പിടികൂടിയെന്നറിയിച്ച് എന്‍ഐഎ പങ്കുവെച്ച ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു മുരളീധരന്റെ വിമര്‍ശനം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in