യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ഫലസൂചനകള്‍ നാളെ പുലര്‍ച്ചയോടെ

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു; ഫലസൂചനകള്‍ നാളെ പുലര്‍ച്ചയോടെ

അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ത്യന്‍ സമയം മൂന്നരയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വെര്‍മോണ്‍ഡ് സംസ്ഥാനത്താണ് പോളിംഗ് ആരംഭിച്ചത്. നാളെ രാവിലെയോടെ ഫലസൂചനകള്‍ ലഭിക്കും.

നൂറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമായിരിക്കും ഇത്തവണത്തേതെന്നാണ് പ്രതീക്ഷിക്കുന്നത്. 24 കോടി വോട്ടര്‍മാരാണ് ഉള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തപാല്‍ വോട്ടിംഗ് ഏര്‍പ്പെടുത്തിയിരുന്നു. പത്ത് കോടി ആളുകള്‍ ഇത് വഴി വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. ആറ് കോടി വോട്ടര്‍മാര്‍ കൂടി വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അമേരിക്കന്‍ പ്രസിഡന്റ് പദവി ഡോണാള്‍ഡ് ട്രംപ് നിലനിര്‍ത്തുമോ ഡോമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അട്ടിമറിക്കുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. നിലവിലെ പോളുകളെല്ലാം ജോ ബൈഡന് അനുകൂലമായിരുന്നു. ഫ്‌ളോറിഡ, പെന്‍സില്‍വാനിയ, ഒഹായോ മിഷിഗണ്‍, അരിസോണ,വിസികോണ്‍സില്‍ എന്നീ പോരാട്ട സംസ്ഥാനങ്ങളാണ് നിര്‍ണായകമാകുക. ഈ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ട്രംപിന്റെയും ജോ ബൈഡന്റെയും അവസാനഘട്ട പ്രചാരണം. അട്ടിമറി പ്രതീക്ഷയില്‍ തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുള്ളത്.

US Presidential Election Voting Begins

Related Stories

No stories found.
logo
The Cue
www.thecue.in